ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് 87 രൂപ കടന്ന് പെട്രോൾ

ഇന്ധനവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 12:12 PM IST
  • പെട്രോൾവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി.
  • പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും വർധിച്ചു
  • രാജ്യത്ത് നിലവിലുള്ളതിൽ ഏറ്റവും കൂടിയ വിലനിരക്ക്.
  • രാജ്യ തലസ്ഥാനത്ത് പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർധിച്ചത്
ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് 87 രൂപ കടന്ന് പെട്രോൾ

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. പെട്രോളിന് തിരുവനന്തപുരം നഗരത്തിൽ 87.28 രൂപയും കൊച്ചിയിൽ 85.47 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട് പെട്രോൾ വില 85.39 രൂപയും, ഡീസൽ വില 79.54 രൂപയുമാണ്. രാജ്യ തലസ്ഥാനത്ത് പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർധിച്ചത്. 

ALSO READ: Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി

രാജ്യത്ത് രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന Petrol വിലയാണിത്. മുംബൈയിൽ ഡീസലിന് ഇതുവരെ രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന വിലനിരക്കാണ് ഇപ്പോൾ നിലവിലുള്ള 82.13 രൂപ. ഈ മാസം ഇത് നാലാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. ജനുവരിയിൽ മാത്രം പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന്  ഒരു രൂപ 36 പൈസയും വർധിച്ചു.

ALSO READ: Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News