ബെംഗളൂരു: കേരളത്തിൽ നിന്നുള്ള വിദ്യാർഥികളിൽ (Kerala Students) പരിശോധന ശക്തമാക്കി കർണാടക (Karnataka). മലയാളി വിദ്യാർഥികളിൽ കോവിഡ് കേസുകൾ (Covid Cases) കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (Covid Negative Certificate) നിർബന്ധമാണ് വിദ്യാർഥികൾക്ക്.
കൂടാതെ കോവിഡ് നെഗറ്റീവ് ആണെങ്കിലും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ രണ്ടാഴ്ച ക്വാറന്റൈൻ ഇരിക്കണം. രണ്ടാഴ്ച കഴിഞ്ഞ് അടുത്ത ദിവസം വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുകയും വേണമെന്ന് അധികൃതർ അറിയിച്ചു. കോളേജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: Omicron covid variant | ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി മുംബൈ
അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർക്ക് ഒമൈക്രോൺ വകഭേദമില്ലെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ഒമൈക്രോൺ വകഭേദം ജർമനിയിലും സ്ഥിരീകരിച്ചതോടെ കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഇന്ത്യയിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ അടുത്ത 15 മുതല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കേ സാഹചര്യം പരിഗണിച്ച് മാത്രം തീരുമാനം മതിയെന്ന നിലപാടാണ് പ്രധാനമന്ത്രി മുന്പോട്ട് വച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇന്ന് വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കുന്നതും നിരീക്ഷിക്കുന്നതും കര്‍ശനമായി തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ നിർദേശം നൽകി. സംസ്ഥാനങ്ങള്‍ കൂടുതതല്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...