തീയേറ്ററുകൾ തുറക്കാം കുടിശ്ശിക തീർക്കണം-വിതരണക്കാർ

 23 കോടി രൂപയായിരുന്നു ആകെ കുടിശ്ശിക ഇതിൽ 14 കോടി രൂപ കഴിഞ്ഞ ദിവസം നൽകി. 9 കോടി ഉടൻ നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 07:13 PM IST
  • ജോസഫിനും ഷൈലോക്കിനും പൈസ കിട്ടിയിട്ടില്ല
  • സാമ്പത്തികമായി വിജയമായ സിനിമകളുടെ അടക്കം ലാഭവിഹിതമാണ് തിയ്യറ്റർ ഉടമകൾ തടഞ്ഞ് വച്ചിരിക്കുന്നതെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു.
  • അന്തിമ തീരുമാനമെടുക്കാൻ ബുധനാഴ്ച എറണാകുളത്ത് ഇരുസംഘടനകളും സംയുക്ത യോ​ഗം ചേരും.
തീയേറ്ററുകൾ തുറക്കാം കുടിശ്ശിക തീർക്കണം-വിതരണക്കാർ

പാലക്കാട്: സ്ഥാനത്തെ തീയേറ്ററുകൾ തുറക്കുന്നതിന് മുൻപ് തങ്ങളുടെz കുടിശ്ശിക തീർക്കണമെന്ന് സിനിമാ വിതരണക്കാർ. കൊച്ചിയിൽ നടന്ന തീയേറ്റർ ഉടമകളുടെ യോ​ഗത്തിലാണ് തീരുമാനം. തീയേറ്ററുകൾ തുറക്കും മുൻപ് ഇവ ശുചീകരിക്കണം ഇതിന് ഒരാഴ്ച സമയം ആവശ്യമാണെന്നും ഉടമകൾ യോ​ഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് ശേഷം വിജയ്‌യുടെ മാസ്റ്ററിന്റെ റിലീസോടെയായിരിക്കും പ്രദർശനം ആരംഭിക്കുക. അതേസമയം തീയേറ്ററുകളും കുടിശ്ശിക നൽകാനുണ്ട്. 23 കോടി രൂപയായിരുന്നു ആകെ കുടിശ്ശിക ഇതിൽ 14 കോടി രൂപ കഴിഞ്ഞ ദിവസം നൽകി.

ALSO READ:കേരളത്തിൽ കോവിഡ് വർധിക്കുന്നു: കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

കോവിഡിനെ തുടർന്ന് അടച്ച സിനിമാ തിയ്യറ്ററുകൾ ചൊവ്വാഴ്ച മുതൽ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ Covid മുമ്പുള്ള കുടിശ്ശിക നൽകാതെ പുതിയ സിനിമകൾ നൽകില്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിലപാട് എടുത്തു. കിട്ടാനുള്ള 9 കോടി ഉടൻ നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബുധനാഴ്ച എറണാകുളത്ത് ഇരുസംഘടനകളും സംയുക്ത യോ​ഗം ചേരും. 

സാമ്പത്തികമായി വിജയമായ സിനിമകളുടെ അടക്കം ലാഭവിഹിതമാണ് തീയേറ്റർ ഉടമകൾ തടഞ്ഞ് വച്ചിരിക്കുന്നതെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു. കോവിഡിനെ തുടർന്ന് വരുമാനമില്ലാതെയായിട്ടും ഈ കുടിശ്ശിക തിയ്യറ്റർ ഉടമകൾ നൽകിയില്ല. ഇത് തീർക്കാതെ പുതിയ സിനിമകൾ(Cinema) റിലീസ് ചെയ്യില്ല.പല തിയ്യറ്ററുകളും പണം നൽകിയിട്ടുണ്ട്. പണം നൽകിയ തിയ്യറ്ററുകൾക്ക് മാത്രം സിനിമ നൽകുന്നതിനെ കുറിച്ചും ആലോചനയിലുണ്ട്. പക്ഷേ അത് സാമ്പത്തികമായി മെച്ചമുണ്ടാക്കില്ല. അതിനാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാനാണ് ആറിന് യോ​ഗം ചേരുന്നത്. 

എ.സി തീയേറ്ററുകളിൽ നിന്ന് ആദ്യത്തെ ആഴ്ചയിലെ വരുമാനത്തിൽ നിന്ന് 60 ശതമാനം വിതരണക്കാരനും 40 ശതമാനം തിയ്യറ്റർ ഉടമയ്ക്കുമാണ്. രണ്ടാമത്തെ ആഴ്ച  55 ശതമാനം വിതരണക്കാരനും 45 ശതമാനംതീയേറ്ററിനും എന്നതാണ്. മൂന്നാമത്തെ ആഴ്ചയിലേക്ക് സിനിമ കടന്നാൽ വിതരണക്കാരനും(Film Distributor) നിർമ്മാതാവിനും(Producer) 50 ശതമാനം വീതം ലഭിക്കും. വിതരണക്കാരും നിർമ്മാതാക്കളും തമ്മിലാണ് കരാറിൽ ഏർപ്പെടുന്നത്. സിനിമ വിജയമാണെങ്കിൽ ലാഭ വിഹിതത്തിന്റെ 20 ശതമാനം മുതൽ 30 ശതമാനം വരെ തുക നിർമ്മാതാവിന് നൽകാമെന്ന വ്യവസ്ഥയും കരാറിലുണ്ടാകും. പല നിർമ്മാതാക്കളും നിലവിൽ വിതരണക്കാരുമാണ്. അതിനാൽ കുടിശ്ശിക ലഭിക്കാത്തിനാൽ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരും കൂട്ടത്തിലുണ്ട്.

ALSO READകഴിഞ്ഞ വർഷം ചാരിറ്റിക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ലോകത്തിൽ ഏറ്റവും ധനികൻ

ജോസഫിനും ഷൈലോക്കിനും പൈസ കിട്ടിയിട്ടില്ല  സാമ്പത്തികമായി വിജയിച്ച മമ്മൂട്ടിയുടെ(Mamootty) ഷൈലോക്കിനും ജോജു ജോർജിന്റെ ജോസഫിനും കുടിശ്ശിക തുക കിട്ടാനുണ്ട്. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സിനിമകളുടെ തീയേറ്റർ വിഹിതം ഉടമകൾ കൈമാറിയിട്ടില്ല. പലതവണ ചർച്ച നടത്തിയിട്ടും തുക കൈമാറാൻ തയ്യാറാവാത്തതാണ് നിർമ്മാതാക്കളെയും വിതരണക്കാരെയും ചൊടിപ്പിച്ചത്. കോവി‍ഡ് പ്രതിസന്ധിയിൽ കു‌ടിശ്ശിക തുക ലഭിച്ചാൽ സിനിമാ വ്യവസായത്തിന് അത് ഉണർവാകുമെന്ന് അവർ പറയുന്നു

കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP



android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News