പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരിക്കും നട തുറക്കുക. മേൽശാന്തി എ കെ സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
ഭക്തർക്ക് (Devotees) തിങ്കളാഴ്ച മുതൽ മാത്രമേ പവേശനമുള്ളു. അതും വെർച്യുവൽ ക്യു വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം ഉള്ളത്. ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല (Sabarimala) മേൽശാന്തി വി കെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം എൻ രാജികുമാറിനേയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും.
Also read: ശബരിമല പ്രസാദം തപാൽ മുഖേനയും; ബുക്കിങ് ആരംഭിച്ചു
ശേഷം രാത്രിയിൽ നട അടച്ച ശേഷം നിലവിലെ മേൽശാന്തിയായ എ കെ സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം എസ് പരമേശ്വരൻ നമ്പൂതിരിയും രാത്രി തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നായ നാളെ മുതൽ പുതിയ മേൽശാന്തിമാരാണ് രണ്ടിടത്തേയും നട തുറക്കുന്നത്.
നെയ്യഭിഷേകം നേരിട്ട് നടത്താൻ പറ്റില്ല. നെയ് തേങ്ങ ദേവസ്വം ബോർഡിന്റെ പ്രത്യേക കൗണ്ടറിൽ ഏൽപ്പിക്കണം. മല ചവിട്ടാൻ വരുന്ന അയ്യപ്പൻമാർ 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (Covid negative certificate) നിർബന്ധമായും കയ്യിൽ കരുതണം. ഇല്ലാത്തവരെ നിലയ്ക്കലിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കുകയും പോസിറ്റീവ് ആയാൽ ഇവരെ റാന്നിയിലെ സിഎഫ്എൽടിസിയിലേക്ക് മാറ്റുകയും ചെയ്യും.
Also read: ലാലേട്ടന്റെ ദീപാവലി ആഘോഷം സഞ്ജു ബാബയ്ക്കൊപ്പം
പമ്പയിലേക്ക് (Pamba) ചെറിയ വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളു. പക്ഷേ തീർത്ഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം വേണം വണ്ടി നിലയ്ക്കലിൽ പാർക്ക് ചെയ്യേണ്ടത്. തീർത്ഥാടനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)