പാലക്കാട്: ഡൽഹിയിൽ(Delhi) കർഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണെന്ന് അവർ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചു.രാജ്യത്തിന്റെ ഭരണഘടന ലഭിച്ചതിന്റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശ സ്നേഹിക്കും കഴിയില്ല.ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.
ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്
ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നത് മനുഷ്യത്വരഹിതമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അവർ ഫേസ്ബുക്ക്(Facebook) പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി(Bjp) നേതാവ് പി.കെ കൃഷ്ണദാസും രംഗത്തെത്തിയിട്ടുണ്ട്. ദില്ലിയിലേത് സമരമല്ല ആസൂത്രിത സായുധ കലാപമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ALSO READ: Tractor rally: കർഷകരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...