Kozhikode Medical College : പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ; കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി

Kozhikode Medical College Admission : എംബിബിഎസ് പഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥി നാല് ദിവസമാണ് ക്ലാസ്സിൽ ഇരുന്നത്.  അധികൃതർ അറിയാതെയാണ് വിദ്യാർത്ഥി ക്ലാസ്സിൽ ഇരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 10:34 AM IST
  • കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്.
    എംബിബിഎസ് പഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥി നാല് ദിവസമാണ് ക്ലാസ്സിൽ ഇരുന്നത്.
  • അധികൃതർ അറിയാതെയാണ് വിദ്യാർത്ഥി ക്ലാസ്സിൽ ഇരുന്നത്.
  • ഇതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ പൊലീസ് കോളേജ് പൊലീസിന് പരാതി നല്കിയിട്ടുണ്ട്. പരാതിയിന്മേൽ പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
Kozhikode Medical College : പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ;  കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി

പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസ്സിൽ. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. എംബിബിഎസ് പഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥി നാല് ദിവസമാണ് ക്ലാസ്സിൽ ഇരുന്നത്. അധികൃതർ അറിയാതെയാണ് വിദ്യാർത്ഥി ക്ലാസ്സിൽ ഇരുന്നത്. ഇതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ പൊലീസ് കോളേജ് പൊലീസിന് പരാതി നല്കിയിട്ടുണ്ട്. പരാതിയിന്മേൽ പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

ALSO READ: മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്നു; രണ്ട് മാസത്തിന് ശേഷം പോലീസിന്റെ വാഹന പരിശോധനയിൽ പിടിയിലായി

മലപ്പുറം സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്ലാസ്സിൽ ഇരുന്നത്. ക്ലാസിലെ ഹാജർ പട്ടികയിൽ പെൺകുട്ടിയുടെ പേരും ഉണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. പ്രവേശന പട്ടികയിൽ കുട്ടിയുടെ പേര് ഇല്ലാതെ ഹാജർ പട്ടികയിൽ എങ്ങനെ പേര് വന്നുവെന്നതാണ് അധികൃതരെ ആശയക്കുഴപ്പത്തിൽ ആക്കിയത്. ഈ വര്ഷം നവംബർ 29 നാണ് ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾ ആരംഭിച്ചത്. ആകെ 245 വിദ്യാർഥികൾക്കായിരുന്നു ഈ വർഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചത്.  ഇത് കൂടാതെയാണ് ഈ മലപ്പുറം സ്വദേശിനിയും ക്ലാസ്സിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News