തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്; ആക്രമിച്ചത് ഒരേ നായ!

Stray Dog Attack: പ്രഭാത നടത്തതിനിടെയാണ് ഇവരെ തെരുവു നായ ആക്രമിച്ചത്.  ഒരേനയായയാണ് എല്ലാവരേയ്മ് കടിച്ചതെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 11:03 AM IST
  • തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്കെന്ന് റിപ്പോർട്ട്
തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്;  ആക്രമിച്ചത് ഒരേ നായ!

കൊച്ചി: Stray Dog Attack: തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്കെന്ന് റിപ്പോർട്ട്. പ്രഭാത നടത്തതിനിടെയാണ് ഇവരെ തെരുവു നായ ആക്രമിച്ചു. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡ്, കുസാറ്റ് പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു നായ ആക്രമിച്ചത്. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  ഇതിനെ തുടർന്ന് പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലു൦ ചികിത്സ തേടിയിട്ടുണ്ട്. 

Also Read: തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്‌കൂളില്‍നിന്നും വരുന്ന വഴിയായിരുന്നു ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ്‌ തെരുവുനായ കടിച്ചത്‌. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ അശ്വതി സ്‌കൂളിൽ നിന്നും മടങ്ങി വരുമ്പോഴായിരുന്നു സംഭവം. വീടിനടുത്തെത്തിയപ്പോഴായിരുന്നു ആക്രമണം. സഹോദരനും കൂട്ടികൊണ്ട് വരൻ പോയ ബന്ധുവും ഒപ്പമുണ്ടായിരുന്നു. കുട്ടികളുടെ ബഹളംകേട്ട്‌ ഓടിയെത്തിയ പിതാവ്‌ ശശികുമാറും അമ്മ മണിയും ചേർന്നാണ് നായയെ ഓടിച്ചത്. വലതുകാലിന്‌ ആഴമേറിയ മുറിവേറ്റ അശ്വതിയെ ചികിത്സ നല്‍കി വിട്ടയച്ചു. തിരുവനന്തപുരത്തും തെരുവ് നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ 25 പേർക്കാണ് അക്രമാസക്തനായ നായയുടെ കടിയേറ്റതെന്നാണ് റിപ്പോർട്ട്. വിളവൂർക്കലിൽ വെച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്.  

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

ഇതിനിടയിൽ ഇന്ന് തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന്  സുപ്രീംകോടതി പരിഗണിക്കും. ആക്രമണകാരികളായ തെരുവ് നായ്ക്കളേയും പേപ്പട്ടികളേയും കൊല്ലാൻ അനുമതി തേടി കേരളം സമർപ്പിച്ച അപേക്ഷയും ഹർജിയോടൊപ്പം ഇന്ന് പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.  മാത്രമല്ല തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത് കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ്.  എന്നാൽ നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ  നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിന്‍റെ  ആവശ്യം. 

Also Read: അടുത്തിരുന്നതും പെൺകുട്ടിയെ പിടിച്ച് ചുംബിച്ച് കുരങ്ങ്..! വീഡിയോ വൈറൽ 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍  അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിച്ചിരിക്കുന്നത്.  കൂടാതെ എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. ഇതിനു കാരണം മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു. ഇതോടെ 8 ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്നും  മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള മറ്റ് ഏജന്‍സികള്‍ സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിച്ചാലേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവൂയെന്ന് ഹൈക്കോടതിയിൽ ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി. എബിസി പദ്ധതി താളം തെറ്റിയതാണ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗനും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News