പാലക്കാട്: സലിം അലി ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ – ആനക്കട്ടി പാതയിലുള്ള സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിലെ രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി വിശാൽ ശ്രീമൽ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ വിശാലിന് ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് യുവാവ് കാട്ടാനയുടെ മുന്നിൽ പെട്ടത്. ആന എടുത്തെറിഞ്ഞതിനെ തുടർന്ന് സാരമായി പരുക്കേറ്റ യുവാവിനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആനക്കട്ടിയിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ് രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമൽ.
ALSO READ: Padayappa: പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിച്ച് പടയപ്പ; സംരക്ഷണം ഒരുക്കാൻ തയ്യാറെടുപ്പുമായി വനം വകുപ്പ്
ക്യാംപസിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകുന്ന സമയത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനാതിർത്തിയോട് ചേർന്നുള്ള സ്ഥലത്താണ് കോളേജും ഹോസ്റ്റലും പ്രവർത്തിക്കുന്നത്. വിശാലിനെ ആന തുമ്പിക്കയ്യിൽ എടുത്ത് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടത്തറ ട്രൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട്-കേരള അതിർത്തി വനമേഖലയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവിടെ കാട്ടാനയുടെ ആക്രമണം പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...