കശ്മീർ ഫയൽസിന് നികുതി ഇളവ്,ബിബിസി ഡോക്യുമെൻററിക്ക് നിരോധനം- സെൻസർഷിപ്പിന്റെ വക്കിൽ മാധ്യമ പ്രവർത്തനം

മാധ്യമങ്ങൾ സർക്കാരുകളുടെ മുഖപത്രം ആയി ചുരുങ്ങുകയല്ല വേണ്ടത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തോടുള്ള അസഹിഷ്ണുത എല്ലാ പരിധികളും ലംഘിച്ചെന്നും അദ്ദേഹം

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 01:28 PM IST
  • മാധ്യമങ്ങൾ സർക്കാരുകളുടെ മുഖപത്രം ആയി ചുരുങ്ങുകയല്ല വേണ്ടത്
  • സ്വതന്ത്ര മാധ്യമ പ്രവർത്തനത്തോടുള്ള അസഹിഷ്ണുത എല്ലാ പരിധികളും ലംഘിച്ചെന്നും അദ്ദേഹം
  • മാധ്യമ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കശ്മീർ ഫയൽസിന്  നികുതി ഇളവ്,ബിബിസി ഡോക്യുമെൻററിക്ക് നിരോധനം- സെൻസർഷിപ്പിന്റെ വക്കിൽ മാധ്യമ പ്രവർത്തനം

തിരുവനന്തപുരം: രാജ്യത്തെ മാധ്യമ രംഗം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി ദ വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ.അധികാരത്തിൽ ഉള്ളവരുടെ രാഷ്ട്രീയ സമീപനം സ്വാതന്ത്ര്യ മാധ്യമ പ്രവർത്തനത്തിന് വെല്ലുവിളിയാണ്.സർക്കാർ ഭാഷ്യം അവതരിപ്പിക്കൽ അല്ല മാധ്യങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഹോട്ടൽ വിവാൻറയിൽ നടന്ന മാധ്യമ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾ സർക്കാരുകളുടെ മുഖപത്രം ആയി ചുരുങ്ങുകയല്ല വേണ്ടത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തോടുള്ള അസഹിഷ്ണുത എല്ലാ പരിധികളും ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. സെൻസർഷിപ്പിന്റെ വക്കിലാണ് മാധ്യമ പ്രവർത്തനം. കശ്മീർ ഫയൽസ് സിനിമയ്ക്ക് നികുതി ഇളവ് ലഭിക്കുമ്പോകൾ BBC ഡോക്യുമെന്ററി  നിരോധനത്തോളം എത്തി. മാധ്യമ സ്വതന്ത്രത്തിനെതിരായ ആക്രമണമാണ് ബി ബി സി ഡോക്യുമെന്ററി വിവാദം.

ഇത് ഐടി ചട്ടങ്ങളിലെ അപകടം തുറന്നുകാട്ടാൻ വഴിയൊരുക്കി. അതേസമയം 2002ലെ ഗുജറാത്ത് കലാപം മാധ്യമങ്ങൾ സ്വതന്ത്രമായി റിപ്പോർട്ട് ചെയ്തെന്നും സിഖ് കൂട്ടകൊല സമയത്ത് മാധ്യങ്ങൾ സത്യം പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ചോദ്യങ്ങൾ നേരിടാൻ വിസമ്മതിക്കുന്നതായും സിദ്ധാർഥ് വരദരാജൻ ചൂണ്ടിക്കാട്ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News