വയനാട്: പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി ചേപ്പിലയിൽ പശു കിടാവിനെ കടുവ ആക്രമിച്ചു കൊന്നു. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കടുവ കൊന്നത്. കടുവ പശുവിനെ കൊല്ലുന്നത് നേരിട്ടു കണ്ടുവെന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. പടക്കം പൊട്ടിച്ചാണ് കടുവയെ ഓടിച്ചത്.
പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പുൽപ്പള്ളി ടൗണിനോട് ചേർന്ന ജനവാസ പ്രദേശങ്ങളായ എരിയപ്പള്ളി, ചേപ്പില പ്രദേശങ്ങളിൽ കടുവ ശല്യം രൂക്ഷമാകുകയാണ്. നിരവധി വളർത്തു മൃഗങ്ങളെയാണ് കടുവ ഈ പ്രദേശത്ത് കൊന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടു വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊന്നത്.
ALSO READ: Arikomban: അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയോട് ചേർന്ന വനമേഖലയിൽ; നിരീക്ഷണം തുടർന്ന് വനംവകുപ്പ്
പുൽപ്പള്ളി ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ കൊന്നത്. പശുവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് വീട്ടുകാർ ഒച്ചയെടുക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോൾ കടുവ പശുവിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം എരിയപ്പിള്ളി പൊയ്കയിൽ മോഹനന്റെ തൊഴുത്തിൽ കെട്ടിയിരുന്ന ആറുമാസം പ്രായമുള്ള പശുക്കിടാവിനെയും കടുവ കൊന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...