Mananthavady Tiger Attack: ദൗത്യത്തിനിടെ കടുവ ആക്രമണം ആർആർടി അംഗത്തിന് ഗുരുതര പരിക്ക്, കടുവയ്ക്ക് വെടിയേറ്റതായി സംശയം

Mananthavady Tiger Attack: പരിശോധനയ്ക്കിടെ ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. 

Last Updated : Jan 26, 2025, 11:45 AM IST
  • ആ‍ർആർടി അം​ഗത്തിന് നേരെ കടുവ ആക്രമണം
  • തറാട്ട് ഭാ​ഗത്ത് തിരച്ചിലിനിറങ്ങിയ അം​ഗത്തിനാണ് പരിക്കേറ്റത്
  • പരിക്ക് ഗുരുതരമെന്ന് വിവരം
Mananthavady Tiger Attack: ദൗത്യത്തിനിടെ കടുവ ആക്രമണം ആർആർടി അംഗത്തിന് ഗുരുതര പരിക്ക്, കടുവയ്ക്ക് വെടിയേറ്റതായി സംശയം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ ആ‍ർആർടി അം​ഗത്തെ കടുവ ആക്രമിച്ചു. പരിക്ക് ​ഗുരുതരമെന്ന് വിവരം. മാനന്തവാടി ആർആർടി അം​ഗം ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. 

ജയസൂര്യയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റും. പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.  പരിശോധനയ്ക്കിടെ ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന.

തറാട്ട് ഭാ​ഗത്ത് തിരച്ചിലിനിറങ്ങിയ അം​ഗത്തിനാണ് പരിക്കേറ്റത്.‌ സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Trending News