ദില്ലി: ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തി കാട്ടുന്ന ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ബിജെപി നേതാവ്. 'താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനൊരു കളങ്കമാണ്, ഇതിന് എന്ത് ചരിത്ര പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്? താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള് ഇല്ലാതാക്കും' എന്ന് ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞു. സര്ധാനയില്നിന്നുള്ള എംഎല്‍എയായ അദ്ദേഹം സിസോളി ഗ്രാമത്തില്‍ നടന്ന ഒരു ചടങ്ങിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
'യുപി ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ചില ആളുകളെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് പ്രാധാന്യമാണ് അവകാശപ്പെടാനുളളത്?. സ്വന്തം പിതാവിനെ തടവില്‍ പാര്‍പ്പിച്ചയാളാണ് ഷാജഹാന്', ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാനും അയാള്‍ ശ്രമിച്ചു. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗം ആണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള് മാറ്റും, നേതാവ് പറഞ്ഞു.
യു.പിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍നിന്നും താജ്മഹലിനെ ഒഴിവാക്കിയ സംഭവം വളരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന. മുന്‍പും വിവാദപരമായ പ്രസ്താവനകള്‍കൊണ്ട് ശ്രദ്ധേയനായ ആളാണ് സംഗീത് സോം. പക്ഷെ ബിജെപി നേതൃത്വം സംഗീത് സോമിന്റെ വിവാദ പ്രസ്താവനയില്‍നിന്നും ദൂരം പാലിക്കുകയാണ്.
സംഗീത് സോം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്, പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല എന്ന് പാര്‍ട്ടി വക്താവ് അനില സിംഗ് അഭിപ്രായപ്പെട്ടു.
താജ്മഹലിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ഇന്ത്യയില്‍ വരുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ മോഡല്‍ സമ്മാനിക്കുന്നതും യോഗി വിലക്കിയിരുന്നു. ടൂറിസം ബുക്ക്ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കി പകരം ഗോരഖ്പൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തിയിരുന്നു.
ഉത്തര്‍ പ്രദേശ് ടൂറിസം ഭൂപടത്തില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാനത്തെ സാംസ്കാരിക ധാര്‍മ്മിക വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരിയും രംഗത്തെത്തിയിരുന്നു.