കോട്ടയം: Vava Suresh: പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ (Vava Suresh) കോട്ടയം മെഡിക്കല്‍ കോളേജില്‍ (Kottayam medical college) നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതിനെ തുടർന്നാണ് ഇന്ന് ഡിസ്‌ചാർജ് ചെയ്യുന്നത്.
അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും ഡോക്‌ടർ നിർദ്ദേശിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. തനിക്ക് (Vava Suresh) മികച്ച പരിചരണം ഒരുക്കിയതിന് വാവ സുരേഷ് ആരോഗ്യ മന്ത്രി വീണ ജോർജിനോട് നന്ദി അറിയിച്ചു. കൂടാതെ വാവ സുരേഷ് അറിയിച്ചതിനെ തുടർന്ന് മന്ത്രി വി എന്‍ വാസവൻ ആശുപത്രിയിലെത്തി വാവ സുരേഷിനെ സന്ദർശിച്ചിരുന്നു.
Also Read: Vava Suresh | വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി
ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രിയാണ് ഈ വിവരം അറിയിച്ചത്. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം മന്ത്രി വാവ സുരേഷിനോട് അറിയിക്കുകയും, ഇനി വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും മന്ത്രി സുരേഷിനോട് പറയുകയും രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് വാവ സുരേഷ് മന്ത്രിയോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
Also Read: Actress Attack Case: ദിലീപിന്റെ അറസ്റ്റ് ഇന്നുണ്ടാകുമോ? മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 10:15 ന്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളുടെ മേധാവിമാർ ചേർന്ന മെഡിക്കൽ സംഘമാണ് വാവാ സുരേഷിന്റെ ചികിത്സ നടത്തിയത്. കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...