കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സതീശൻ; കാവി മുണ്ട് ഉടുത്താൽ സംഘപരിവാർ ആകില്ലെന്നും പ്രതിപക്ഷനേതാവ്

ചന്ദനം ഇടുന്നവരും കൊന്ത ധരിക്കുന്നവരും പള്ളിയിൽ പോകുന്നവരും വർഗീയ വാദികൾ എന്ന് പറയുന്നത് ശരിയല്ലെന്നും സതീശൻ

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 03:38 PM IST
  • കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല
  • കാവി മുണ്ട് ഉടുത്താൽ സംഘപരിവാർ ആകില്ല
  • ക്ഷേത്രത്തിൽ പോയാൽ എങ്ങനെയാണ് മൃദു ഹിന്ദുത്വമാകുന്നതെന്നും സതീശൻ
കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സതീശൻ; കാവി മുണ്ട് ഉടുത്താൽ  സംഘപരിവാർ ആകില്ലെന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കാവി മുണ്ട് ഉടുത്താൽ  സംഘപരിവാർ ആകില്ല. ക്ഷേത്രത്തിൽ പോയാൽ എങ്ങനെയാണ് മൃദു ഹിന്ദുത്വമാകുന്നതെന്നും സതീശൻ ചോദിച്ചു. മതേതര നിലപാടിൽ കോൺഗ്രസ് ഒരിക്കലും വെള്ളം ചേർത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

വി എം സുധീരൻ കത്തയച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം ഇങ്ങനെ. കോൺഗ്രസ്സ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. സുധീരന്റെ കത്ത് താൻ കണ്ടിട്ടില്ല. കാവി മുണ്ട് ഉടുത്താൽ  സംഘപരിവാർ ആകില്ല. ക്ഷേത്രത്തിൽ പോയാൽ എങ്ങനെയാണ് മൃദു ഹിന്ദുത്വമാകുന്നതെന്നും സതീശൻ ചോദിച്ചു.

ചന്ദനം ഇടുന്നവരും കൊന്ത ധരിക്കുന്നവരും പള്ളിയിൽ പോകുന്നവരും വർഗീയ വാദികൾ എന്ന് പറയുന്നത് ശരിയല്ലെന്നും സതീശൻ. മതേതര നിലപാടിൽ  കോൺഗ്രസ് ഒരിക്കലും വെള്ളം ചേർത്തിട്ടില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം താനും ക്ഷേത്രത്തിൽ പോയി. രാഹുൽ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തിൽ പോകുന്നത് മൃദുഹിന്ദുത്വമല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കേരളത്തിൽ കോൺഗ്രസിനുള്ളത് കൂട്ടുത്തരവാദിത്തമാണുള്ളത്. ചിന്തൻ ശിബിരം നടത്തിയതിലൂടെ സംഘടനാപരമായി കോൺഗ്രസിനെ പരുവപ്പെടുത്തും. കളക്ടീവ് ലീഡർഷിപ്പിലൂടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും താൻ ഒറ്റക്കല്ല തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും സതീശൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News