Veena Vijayan: മാസപ്പടി കേസിൽ നിർണായക നീക്കം; എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

Masappadi Case: എസ്എഫ്ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ വിവരങ്ങൾ ശേഖരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 01:05 PM IST
  • കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് നടപടി
  • വീണയിൽ നിന്ന് രണ്ടുവട്ടം മൊഴിയെടുത്തതായാണ് സൂചന
Veena Vijayan: മാസപ്പടി കേസിൽ നിർണായക നീക്കം; എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നീക്കം. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് നടപടി. വീണയിൽ നിന്ന് രണ്ടുവട്ടം മൊഴിയെടുത്തതായാണ് സൂചന.

Trending News