ടീച്ചർമാർ തൂപ്പുജോലിയിലേക്ക്; ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടി

ഏകാധ്യാപക വിദ്യാലയങ്ങൾ സർക്കാർ അടച്ചുപൂട്ടിയതോടെ ഇവരെ മറ്റുള്ള സ്കൂളുകളിലേക്ക് പുനർവിന്യസിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 09:10 PM IST
  • 20 വർഷം സർവീസ് ഉള്ളവർക്ക് മാത്രമേ പെൻഷന് അർഹത ലഭിക്കുകയുള്ളൂ
  • 24 വർഷത്തോളമാണ് അമ്പൂരിയിലെ കുന്നത്തുമലയിൽ ഉഷാകുമാരി ഏകാധ്യാപികയായി സേവനമനുഷ്ഠിച്ചത്
  • പിന്നാക്ക മേഖലകളിൽ നിരവധി പേർക്ക് അക്ഷര വെളിച്ചം പകർന്നവരിൽ 50 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ തൂപ്പുജോലിക്കാരായി മാറിയത്
ടീച്ചർമാർ തൂപ്പുജോലിയിലേക്ക്; ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറന്നപ്പോൾ ഏകാധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്തിരുന്ന അധ്യാപകർ തൂപ്പുജോലിക്കാരായി. പ്യൂൺ മുതൽ പ്രധാനാധ്യാപകർ വരെയുള്ള സ്കൂളിലെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഒറ്റയ്ക്ക് നിർവഹിച്ചവരായിരുന്നു ഈ അധ്യാപകർ. 

ഏകാധ്യാപക വിദ്യാലയങ്ങൾ സർക്കാർ അടച്ചുപൂട്ടിയതോടെ ഇവരെ മറ്റുള്ള സ്കൂളുകളിലേക്ക് പുനർവിന്യസിച്ചത്. തിരുവനന്തപുരം അമ്പൂരി കുന്നത്തുമല സ്കൂളിലെ ഉഷകുമാരി ടീച്ചറും ഇതിൻ്റെ പ്രതിനിധിയാണ്. ടീച്ചർ തൻ്റെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ സീ മലയാളം ന്യൂസുമായി പങ്കുവച്ചപ്പോൾ.

usha1

ആദിവാസികളുൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽ നിരവധി പേർക്ക് അക്ഷര വെളിച്ചം പകർന്നവരിൽ 50 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ തൂപ്പുജോലിക്കാരായി മാറിയത്. മാർച്ച് 31 നാണ് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചത്. ജോലി നഷ്ടപ്പെട്ട 344 പേരിൽ 50 പേർക്കാണ് തൂപ്പുജോലിക്കാരായി സർക്കാർ സ്ഥിര നിയമനം നൽകിയത്.

24 വർഷത്തോളമാണ് അമ്പൂരിയിലെ കുന്നത്തുമലയിൽ ഉഷാകുമാരി ഏകാധ്യാപികയായി സേവനമനുഷ്ഠിച്ചത്. മുമ്പ് പഠിപ്പിച്ച് വിട്ട കുട്ടികളുടെ മക്കളെയും അവരുടെ മക്കളെയും പഠിപ്പിക്കാനുള്ള ഭാഗ്യവും ഉഷാകുമാരിക്കുണ്ടായി. പേരൂർക്കട പി എസ് എൻ എം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം തൂപ്പുജോലിക്ക് കയറിയ ടീച്ചർക്ക് ചെറിയ നിരാശയുണ്ട്. 

ഇത്രയും നാൾ അധ്യാപനത്തിൻ്റെ ഭാഗമായിരുന്നിട്ട് തൂപ്പ് ജോലിയിലേക്ക് മാറിയതിൻ്റെ നിരാശ. ആ നിരാശ പങ്കുവയ്ക്കുമ്പോഴും നേരത്തെ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിൽ നിന്ന് മാറി സ്ഥിര നിയമനം ലഭിച്ച സന്തോഷവും ഇവർ സീ മലയാളം ന്യൂസിനോട് പങ്കുവയ്ക്കുന്നു.

ushakumari1

സർവീസ് കാലാവധി വർധിപ്പിക്കണമെന്നും പെൻഷൻ ലഭ്യമാക്കാൻ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും നടപടി സ്വീകരിക്കണമെന്നുമാണ് ടീച്ചറുടെ എളിയ അഭ്യർത്ഥന. ഇനി അഞ്ചു വർഷം മാത്രമാണ് സർവീസ് ഉള്ളത്. കുറഞ്ഞത് 20 വർഷം സർവീസ് ഉള്ളവർക്ക് മാത്രമേ പെൻഷന് അർഹത ലഭിക്കുകയുള്ളൂ. 24 വർഷത്തോളം താൽക്കാലിക നിയമനാടിസ്ഥാനത്തിൽ തൻ്റെ ഔദ്യോഗിക ജീവിതം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യവും ഉഷ കുമാരി ടീച്ചർ പങ്കുവെക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News