Viral Video : റോഡ് അപകടങ്ങളിൽ ഉണ്ടാകുന്നതിൽ പ്രധാന പങ്ക് അശ്രദ്ധയോടെ വാഹനം ഓടിക്കുമ്പോഴാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പുറത്ത് വിടുന്ന റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധയോടെ വാഹനം ഓടിക്കുമ്പോൾ വരുത്തി വെക്കുന്ന അപകടം ബാധിക്കുന്നത് ഓടിക്കുന്ന ആളിന് മാത്രമല്ല, ചിലപ്പോൾ ഇതൊന്നും അറിയാത്ത മറ്റൊരാളുടെ ജീവന് പോലും ഭീഷിണിയാകും. അത്തരത്തിൽ അശ്രദ്ധയോടെ ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
അശ്രദ്ധയോട് ബുള്ളറ്റ് ഓടിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ചുവന്ന ബുള്ളറ്റിൽ യാത്ര ചെയ്യുന്ന യുവാവ് എതിരെ വരുന്ന വാഹനങ്ങളെ പോലെ പരിഗണിക്കാതെ പാതയുടെ ഇരവശത്തേക്ക് അങ്ങോട്ടുമിങ്ങോട്ടും ആടി പാടി പോകന്നത് പോലെയാണ് ഓടിക്കുന്നത്.
ALSO READ : Viral Video: നേരെ നോക്കി ഓടിച്ചില്ലെങ്കില്‍ വിമാനവും പാലത്തിനിടയിൽ കുടുങ്ങും, വൈറൽ വീഡിയോ
എതിരെ പല വാഹനങ്ങൾ വരുമ്പോഴും അവരുടെ ഭാഗ്യ കൊണ്ട് മാത്രമാണ് അപകടങ്ങൾ ഒന്നും സംഭവിക്കാതിരുന്നത്. എന്നാൽ അങ്ങനെ അങ്ങ് രക്ഷപ്പെടാൻ അനുവദിക്കുമോ? അവസാനം ബാലൻസ് തെറ്റി മറിഞ്ഞ് വിണ് കിടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "നിരത്തിലൂടെ അശ്രദ്ധയോടും അലക്ഷ്യമായും വാഹനമോടിച്ച യുവാവിന് സംഭവിച്ചത്" കുറിപ്പ് നൽകിയാണ് കേരള പോലീസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എറണാകുളം മട്ടാഞ്ചേരി രജിസ്ട്രേഷൻ നമ്പരാണ് ബുള്ളറ്റിനുള്ളത്.
ALSO READ : Viral Video: കൊടുങ്കാറ്റിൽ ആന പാറിയാലും എയർ ഇന്ത്യ നിലത്തിറങ്ങും!!
നിരത്തിലൂടെ
അശ്രദ്ധയോടും അലക്ഷ്യമായും
വാഹനമോടിച്ച യുവാവിന്
സംഭവിച്ചത് #keralapolice pic.twitter.com/OJg2iSw05F— Kerala Police (@TheKeralaPolice) February 21, 2022
അതേസമയം ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആടിഒ എൻഫോഴ്സെമന്റ് നമ്പറുകളും സംസ്ഥാന പോലീസ് മോട്ടോർ വാഹന വകുപ്പും പങ്കുവെച്ചിട്ടുണ്ട്. ഓരോ ജില്ലകളിലും പ്രത്യേകം നമ്പറുകളാണ് നൽകിയിരിക്കുന്നത്. അപകടകരമായ വാഹനാഭ്യാസങ്ങളും പ്രകടനങ്ങളും കണ്ടാൽ ഈ നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാമെന്ന് പോലീസ് അറിയിച്ചു.
അപകടകരമായ വാഹനഅഭ്യാസങ്ങളും
പ്രകടനങ്ങളും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാംഗതാഗത നിയമലംഘനങ്ങൾ അറിയിക്കാൻ
RTO എൻഫോഴ്സ്മെന്റ് നമ്പറുകൾ#keralapolice #mvdkerala pic.twitter.com/w6hkqYSKjD— Kerala Police (@TheKeralaPolice) February 21, 2022
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.