Best tourist places in Wayanad: കുറുവാ ദ്വീപ് വീണ്ടും തുറന്നു; സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം, ഫീസ് ഇത്ര

Kuruva Island Visiting Time: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം തടഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2024, 04:52 PM IST
  • സർക്കാർ നൽകിയ അപ്പീലിലാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടിയായത്
  • സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
Best tourist places in Wayanad: കുറുവാ ദ്വീപ് വീണ്ടും തുറന്നു; സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം, ഫീസ് ഇത്ര

വയനാട്: വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുറുവാ ദ്വീപ് തുറന്നു. എട്ട് മാസങ്ങൾക്ക് ശേഷമാണ് കുറുവാ ദ്വീപ് തുറന്നത്. ഹൈക്കോടതിയുടെ കർശന നിബന്ധനകൾ പാലിച്ചാണ് ദ്വീപ് തുറന്നിരിക്കുന്നത്. പ്രതിദിനം 400 പേർക്കാണ് പ്രവേശനം. കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം തടഞ്ഞത്. പാക്കത്ത് പോളും പടമലയിൽ അജീഷുമാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ മറ്റ് ഇക്കോടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യത്തിലായിരുന്നു. തുടർന്ന് സർക്കാർ നൽകിയ അപ്പീലിലാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടിയായത്. സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഡിടിപിസിയും വനംവകുപ്പും തമ്മിലുള്ള തർക്കം തുടരുകയാണ്.

ALSO READ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചു

ഇതിന് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിനെ തുടർന്നാണ് കുറുവാ ദ്വീപ് തുടർന്ന്. നേരത്തേ ഈടാക്കിയിരുന്നതിന്റെ ഇരട്ടി തുകയാണ് ഇപ്പോൾ ഈടാക്കുന്നത്. പ്രവേശന ഫീസ് ഒരാൾക്ക് 220 രൂപയാണ്. മുൻപ് ഇത് 110 രൂപയായിരുന്നു.

അടുത്ത ദിവസം മുതൽ സൂചിപ്പാറ, മീൻമുട്ടി, ചെമ്പ്രപീക്ക്, കാറ്റുകുന്ന്, ആനച്ചോല എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങും. അതേസമയം, നിരക്ക് വർധനയ്ക്കെതിരെ പ്രതിഷേധവും ഉയരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News