കൊല്ലം: പത്തനാപുരം പുന്നല തച്ചക്കോട് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പത്തനാപുരം ഫോറസ്റ്റ് റേഞ്ചിലെ പുന്നല മോഡൽ ഫോറസ്റ്റ് പരിധിയിൽ ജനവാസ മേഖലയായ തച്ചക്കോട് ആണ് കാട്ടാനയിറങ്ങിയത്. പുരയിടങ്ങളിൽ നിന്ന മരം പിഴുതെറിയാൻ ശ്രമിക്കുകയുംചെയ്തു. ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണ്.
തച്ചക്കോട് പുത്തൻവീട്ടിൽ ജനാർദ്ധനൻ്റെ പുരയിടത്തിൽ രാത്രി രണ്ട് മണിയോടെ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി. വാഴകളും മറ്റ് കൃഷികളുമാണ് തകർത്തത്. ഭീതി മൂലം കുട്ടികളെ മുറ്റത്ത് ഇറക്കുവാൻ പോലും പറ്റാത്ത സാഹചര്യമാണെന്നും വന്യ മൃഗങ്ങളിൽ നിന്ന് കൃഷിക്കും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പരാതി ഉന്നയിച്ചു.
ALSO READ: കാട്ടാനകളെ പ്രകോപിപ്പിച്ചുകൊണ്ട് സെല്‍ഫി; സഞ്ചാരികള്‍ക്കെതിരെ നടപടിയുമായി വനംവകുപ്പ്
നിലവിൽ പന്നി, ആന, കടുവ, പുലി, മയിൽ എന്നിവയുടെ ശല്യം കാരണം കടശ്ശേരി ഫോറസ്റ്റ് ഓഫീസിൽ നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിച്ചില്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.