കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഉത്തരം 2017 ഏപ്രില്‍ 28ന് തിയേറ്ററുകളില്‍

Last Updated : Aug 5, 2016, 05:20 PM IST
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഉത്തരം 2017 ഏപ്രില്‍ 28ന് തിയേറ്ററുകളില്‍

'ബാഹുബലി ദ ബിഗിനിംഗ്' എന്ന സിനിമയുടെ അവസാന ഭാഗത്തില്‍ കട്ടപ്പ പറയുന്നു താനാണ്, ബാഹുബലിയെ കൊന്നതെന്ന്. എന്നാല്‍ എന്തിന് എന്ന ചോദ്യം ഇപ്പോഴും പ്രേഷകരുടെ മനസിലുണ്ട്. ആ ചോദ്യത്തിന് ഉത്തരവുമായി 'ബാഹുബലി 2' അടുത്തവര്‍ഷം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ എത്തും. 

അതേ ഒടുവില്‍ ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കരണ്‍ ജോഹറാണ് ഇക്കാര്യം തന്‍റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചത്.  കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സിനാണ് ചിത്രത്തിന്‍റെ വിതരണാവകാശം. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നതും ഇവരാണ്. 

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ പുരാവൃത്ത സിനിമയാണ് ബാഹുബലി : ദ ബിഗിനിങ്. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സത്യരാജ്, നാസ്സര്‍, രമ്യ കൃഷ്ണന്‍ ,തുടങ്ങിയവരും അഭിനയിക്കുന്നു. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുള്‍പ്പടെ ആറു ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചു .2015 ജൂലൈ 10 നു പ്രദര്‍ശനത്തിനെത്തിയ ചിത്രം പത്ത് ദിവസത്തിനുള്ളില്‍ 335 കോടി രൂപ കളക്ഷന്‍ നേടി.

Trending News