രക്ഷിത് ഷെട്ടി ചിത്രം 777 ചാർളി ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം സ്റ്റോറിൽ എത്തുന്നു. എന്നാൽ ചിത്രത്തിൻറെ കന്നഡ വേർഷൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യില്ല. മലയാളം, ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ മൊഴിമാറ്റം ചെയ്താണ് ചിത്രം ആമസോൺ പ്രൈമിൽ എത്തുക. സെപ്റ്റംബർ 30 ന് ചിത്രം ആമസോൺ പ്രൈം സ്റ്റോറിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രം മുമ്പ് തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലെക്ടിൽ റിലീസ് ചെയ്തിരുന്നു. ജൂലൈ 29 നാണ് വൂട്ട് സെലെക്ടിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളിയായ കിരൺരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാർലി ധർമയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധർമ്മയുടെ ജീവതത്തിൽ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം.
A teary tale of the most precious bond to ever exist
777 Charlie available for rent from Sept 30 on the #PrimeVideoStore pic.twitter.com/1oHlpBngoN— 777 Charlie (@777CharlieMovie) September 24, 2022
ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങൾ വളരെ കുറവായതിനാൽ 777 ചാർലിക്ക് ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർലിയെ ധർമ്മ എത്തിക്കുന്നതും അതിനെ തുടർന്ന് ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമായി എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് 777 ചാർലി. 777 ചാർലി'യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരുന്നത്.
ALSO READ: Kumari Teaser: കുമാരിയുടെ ലോകം തുറന്ന് പൃഥ്വിരാജ്; ഐശ്വര്യ ലക്ഷ്മി ചിത്രം 'കുമാരി' ടീസർ
പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ നോബിൻ പോളാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...