777 charlie: വീണ്ടും കന്നഡ തരംഗം! വിക്രത്തിനും മേലെ 777 ചാർളി; ഐഎംഡിബിയുടെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള ഇന്ത്യൻ സിനിമയായി 777 ചാർളി

777 charlie: ഇൻറ്റർനെറ്റ് മൂവി ഡാറ്റാബേസിന്റെ (ഐഎംഡിബി) ഈ മാസത്തെ ഏറ്റവും പ്രേക്ഷകപ്രതീക്ഷയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ആണ് ഏറ്റവുമധികം പോളിംഗ് ലഭിച്ച ചിത്രമായി 777 ചാർളി മാറിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 12:28 PM IST
  • തമിഴിൽ നിന്നും കമൽഹാസൻ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൻ്റെ മെഗാ-മൾട്ടിസ്റ്റാർ ചിത്രം ‘വിക്രം’ ജൂൺ മൂന്നിന് വമ്പൻ ഹൈപ്പുമായി തിയേറ്ററുകളിലെത്തുകയാണ്
  • അതേ ദിവസംതന്നെയാണ് ബോളിവുഡിൽ അക്ഷയ് കുമാർ-യാഷ് രാജ് കൂട്ടുക്കെട്ടിൻ്റെ ബിഗ്-ബഡ്ജറ്റ് ഇതിഹാസ ചിത്രം ‘പൃഥ്‌വിരാജ്’ റിലീസ് ആകുന്നതും
  • എന്നാൽ ഈ രണ്ട് വമ്പൻ ഇൻഡസ്ട്രികളുടെ അഭിമാനചിത്രങ്ങളേക്കാൾ രാജ്യമെങ്ങും തരംഗമായിരിക്കുന്നത് അടുത്തയാഴ്ച റിലീസിനൊരുങ്ങുന്ന 777 ചാർളി എന്ന കന്നഡ ഫീൽ-ഗുഡ് ചിത്രമാണ്
777 charlie: വീണ്ടും കന്നഡ തരംഗം! വിക്രത്തിനും മേലെ 777 ചാർളി; ഐഎംഡിബിയുടെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള ഇന്ത്യൻ സിനിമയായി 777 ചാർളി

തമിഴ്-ബോളിവുഡ് വമ്പന്മാരെ വെല്ലുവിളിച്ച് വീണ്ടുമൊരു കന്നഡ ചിത്രം പാൻ ഇന്ത്യൻ തരംഗമാകുന്നു. രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാർളി’യാണ് തരം​ഗമായിരിക്കുന്നത്. തമിഴിൽ നിന്നും കമൽഹാസൻ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൻ്റെ മെഗാ-മൾട്ടിസ്റ്റാർ ചിത്രം ‘വിക്രം’ ജൂൺ മൂന്നിന് വമ്പൻ ഹൈപ്പുമായി തിയേറ്ററുകളിലെത്തുകയാണ്. അതേ ദിവസംതന്നെയാണ് ബോളിവുഡിൽ അക്ഷയ് കുമാർ-യാഷ് രാജ് കൂട്ടുക്കെട്ടിൻ്റെ ബിഗ്-ബഡ്ജറ്റ് ഇതിഹാസ ചിത്രം ‘പൃഥ്‌വിരാജ്’ റിലീസ് ആകുന്നതും. രണ്ട് അതിബ്രഹ്മാണ്ഡ സൂപ്പർതാര ചിത്രങ്ങൾ തെക്കും വടക്കുമായി ഇന്ത്യൻ ബോക്സ് ഓഫീസിൽ കൊമ്പുകോർക്കാനൊരുങ്ങുകയാണ്. എന്നാൽ ഈ രണ്ട് വമ്പൻ ഇൻഡസ്ട്രികളുടെ അഭിമാനചിത്രങ്ങളേക്കാൾ രാജ്യമെങ്ങും തരംഗമായിരിക്കുന്നത് അടുത്തയാഴ്ച റിലീസിനൊരുങ്ങുന്ന 777 ചാർളി എന്ന കന്നഡ ഫീൽ-ഗുഡ് ചിത്രമാണ്.

ഇൻറ്റർനെറ്റ് മൂവി ഡാറ്റാബേസിന്റെ (ഐഎംഡിബി) ഈ മാസത്തെ ഏറ്റവും പ്രേക്ഷകപ്രതീക്ഷയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ആണ് ഏറ്റവുമധികം പോളിംഗ് ലഭിച്ച ചിത്രമായി 777 ചാർളി മാറിയിരിക്കുന്നത്. മോസ്റ്റ് ആന്റിസിപ്പേറ്റഡ് ന്യൂ ഇന്ത്യൻ മൂവീസ് ആന്റ് ഷോസ് എന്ന പേരിൽ ഓരോ മണിക്കൂറിലും അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വോട്ടിങ് അടിസ്ഥാനത്തിൽ സിനിമകളുടെ ഹൈപ് നിർണയിക്കുന്ന ലിസ്റ്റിലാണ് വീണ്ടും ഒരു കന്നഡ സിനിമ മറ്റ്‌ ഭാഷ വമ്പന്മാരെ പിന്തള്ളി ആധിപത്യം നേടിയിരിക്കുന്നത്. കന്നഡ സിനിമയുടെ മുഖഛായ തന്നെ മാറ്റിയെഴുതിയ കെജിഎഫ് 2 കഴിഞ്ഞ ഏപ്രിലിൽ തമിഴ് ചിത്രമായ ബീസ്റ്റിനെ പിന്തള്ളി റെക്കോർഡുകൾ വാരിക്കൂട്ടിയിരുന്നു. വീണ്ടും കന്നഡ സിനിമ ചരിത്രം ആവർത്തിക്കുകയാണോ എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ആസ്വാദകർ. കന്നഡ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം വീണ്ടും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കിറിക് പാർട്ടി, അവനെ ശ്രീമന്നാരായണ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം കന്നഡ സിനിമയുടെ ‘മിസ്റ്റർ-പെർഫെക്ഷനിസ്റ്റ്’ രക്ഷിത് ഷെട്ടി മൂന്ന് വർഷത്തിന് ശേഷം നായകനായി പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും 777 ചാർളിക്കുണ്ട്.

ALSO READ: Karthikeya 2: അനുപമ പരമേശ്വരൻ നായികയായെത്തുന്ന 'കാർത്തികേയ 2' ജൂലൈ 22ന് തിയേറ്ററുകളിലേക്ക്

777 ചാർളി ജൂൺ 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. മലയാളിയായ കിരൺ രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പരംവാഹ് സ്റ്റുഡിയോയുടെ ബാനറിൽ ജിഎസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും തമിഴിൽ കാർത്തിക്‌ സുബ്ബരാജും‌‌ തെലുങ്കിൽ നാനിയും അതാത്‌ ഭാഷകളിൽ വിതരണത്തിനെത്തിക്കുന്നു. പരുക്കനായ ധർമ്മയുടെ ജീവിതത്തിലേക്ക് ചാർളി എന്ന നായ കടന്നുവരുന്നതും ധർമ്മയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത ശൃംഗേരിയാണ്‌ നായിക. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാളിയായ നോബിൻ പോളാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. പാൻ-ഇന്ത്യനല്ല ഇതൊരു ഗ്ലോബൽ ചിത്രമാക്കി മാറ്റാൻ കഴിയുമെന്നാണ് ചാർളിയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷകൾ പങ്കുവെക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News