Abraham Ozler Box Office: 1 മാസം കൊണ്ട് 40 കോടിയോ? ഓസ്ലർ ഇത്രയും നേടിയോ?

Ozler Box Office Collection Reports: ഇന്ത്യൻ ഗ്രോസ്സ് കളക്ഷൻ വഴി 24.5 കോടിയാണ് ചിത്രം നേടിയത്. ഓവർ സീസ് കളക്ഷനിൽ ചിത്രം നേടിയത് 15.65 കോടിയാണ്

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 05:37 PM IST
  • ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 40 കോടി രൂപയാണ് ചിത്രം കളക്ഷനായി നേടിയിരിക്കുന്നത്
  • ഓവർ സീസ് കളക്ഷനിൽ ചിത്രം നേടിയത് 15.65 കോടിയാണ്
  • ആദ്യ ദിനം തന്നെ 2 കോടിക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ
Abraham Ozler Box Office: 1 മാസം കൊണ്ട് 40 കോടിയോ?  ഓസ്ലർ ഇത്രയും നേടിയോ?

ജയറാമിൻറെ കരിയറിൽ ഒരു പക്ഷെ ഇത്രയുമധികം നേട്ടം കരസ്ഥമാക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവാനിടയില്ല. മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് തന്നെയാണ് ഓസ്ലറിലൂടെ ജയറാം നടത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 40 കോടി രൂപയാണ് ചിത്രം കളക്ഷനായി നേടിയിരിക്കുന്നത്. സാക്നിക്ക് ഡോട്ട് കോം പങ്ക് വെച്ച കണക്കുകൾ വഴി വേൾഡ് വൈഡ് ഗ്രോസ്സിൽ ചിത്രം 40.15 കോടിയും ഇന്ത്യൻ കളക്ഷനായി 20.54 കോടിയും ചിത്രം നേടി. ഇന്ത്യൻ ഗ്രോസ്സ് കളക്ഷൻ വഴി 24.5 കോടിയാണ് ചിത്രം നേടിയത്. ഓവർ സീസ് കളക്ഷനിൽ ചിത്രം നേടിയത് 15.65 കോടിയാണ്. ഇതോടെ ചിത്രം സൂപ്പർ ഹിറ്റ് കാറ്റഗറിയിൽ ഇടം നേടിയിരിക്കുകയാണ്.  ആദ്യ ദിനം തന്നെ 2 കോടിക്ക് മുകലാണ് ചിത്രം നേടിയ കളക്ഷൻ.

ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ  ചിത്രം നിർമിച്ചിരിക്കുന്നത്.  . ഡോക്ടറായ രൺധീർ കൃഷ്ണൻ എഴുതിയ കഥയാണ് മിഥുൻ മുനുവൽ സംവിധാനം ചെയ്തിരിക്കുന്നത്. ജയറാമിനെയും മമ്മൂട്ടിയെയും കൂടാതെ അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലൈക്കോട്ടൈ വാലിബനൊപ്പം റിലീസ് ചെയ്ത ചിത്രമായിട്ടും ഗംഭീര നേട്ടമാണ് ചിത്രം നേടിയത്. മുടക്ക് മുതൽ പോലും നേടാനാവാത്ത അവസ്ഥയിലാണ് വാലിബൻ എത്തി നിൽക്കുന്നത്. ഇത് വെച്ച് താരതമ്യം ചെയ്യുമ്പോൾ ബമ്പർ നേട്ടമായിരുന്നു ഒസ്ലറിന്.

സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ മമ്മൂട്ടിയുടെ എൻട്രി അടക്കം വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. ഇത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News