Sreenath Bhasi : അവതാരികയെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു

Sreenath Bhasi Case : സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്. യുവതി വനിതാ കമ്മീഷനിലും പരാതി നൽകിട്ടുണ്ട്.

Written by - Jenish Thomas | Last Updated : Sep 23, 2022, 06:17 PM IST
  • സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് അറിയിച്ചു.
  • സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്.
  • യുവതി വനിതാ കമ്മീഷനിലും പരാതി നൽകിട്ടുണ്ട്.
  • ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി.
Sreenath Bhasi : അവതാരികയെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു

കൊച്ചി : സിനിമ പ്രൊമോഷൻ സംബന്ധിച്ചുള്ള അഭിമുഖത്തിനിടെ യുട്യൂബ് ചാനലനിന്റെ അവതാരികയെ ഭീഷിണിപ്പെടുത്തിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു. അവതാരിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് അറിയിച്ചു. സിനിമ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരിക നൽകിയ പരാതിയിൽ പറയുന്നത്. യുവതി വനിതാ കമ്മീഷനിലും പരാതി നൽകിട്ടുണ്ട്.

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇന്ന് (സെപ്റ്റംബർ 23) ചിത്രം തിയേറ്ററുകളിലെത്തി. ശ്രീനാഥ്‌ ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് എസ് കുമാറാണ്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ : KSRTC ജീവനക്കാർ സ്ത്രീത്വത്തെ അപമാനിച്ചു; കാട്ടാക്കട സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഡോൺ പാലത്തറയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അലക്സ് ജോസഫുമാണ്. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം 1995 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കൂട്ടാറിലാണ് ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്കിൽ വ്യക്തമാക്കിയിരുന്നു. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ആസിഫ് യോഗിയാണ്. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്‌. ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയിലാണ് നടന്നത്.

നേരത്തെ ജൂലൈയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവ സംരംഭകർ രംഗത്തെത്തിയിരുന്നു. ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം ശ്രീനാഥ്  ചടങ്ങിനെത്തിയില്ലെന്നായിരുന്നു പരാതി. നടനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംരംഭകർ അന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ഇതിനായി ആറുലക്ഷം രൂപ ശ്രീനാഥ് പ്രതിഫലം  ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നൽകുമെന്നായിരുന്നു കരാർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News