Jai Ganesh Movie : മാളികപ്പുറം ഹിന്ദുത്വ അജണ്ടയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം; തന്നെ വർഗീയവാദിയാക്കിയ സിനിമ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

Unni Mukundan On Jai Ganesh Movie : വിദ്വേഷം വമിക്കുന്ന പോസ്റ്റകൾക്ക് അനുവാദം നൽകുന്ന മൂവി സ്ട്രീറ്റിനെ ഒരു സിനിമ ഗ്രൂപ്പായി കാണാൻ സാധിക്കില്ലയെന്ന് നടൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  

Written by - Jenish Thomas | Last Updated : Jan 1, 2024, 09:41 PM IST
  • രഞ്ജിത്ത് ശങ്കൻ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്
  • മഹിമ നമ്പ്യാറാണ് ചിത്രത്തിലെ നായിക.
  • ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്
Jai Ganesh Movie : മാളികപ്പുറം ഹിന്ദുത്വ അജണ്ടയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം; തന്നെ വർഗീയവാദിയാക്കിയ സിനിമ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

തന്നെ ഹിന്ദു വർഗീയവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച സിനിമ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകന്ദൻ സിനിമ മേഖലയിലെ തന്റെ വളർച്ചയ്ക്കായി ഹിന്ദുത്വ രാഷ്ട്രീയം കൂട്ടുപിടിച്ചിരിക്കുകയാണ്. മാളികപ്പുറം ഭക്തിയുടെ പേരിലാണ് പ്രാചരണം നടത്തി ഹിറ്റാക്കിയതെന്നുമാണ് മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ ഒരു പോസ്റ്റ് വന്നത്. ജയ ഗണേഷ് വിജയിക്കുന്നതിനായ ഹിന്ദുത്വം തന്നെ പ്രചാരണായുധമാക്കുകയാണെങ്കിൽ ഉണ്ണി മുകുന്ദൻ ഒരു കട്ടപ്പാരയെടുത്ത് കക്കാൻ പോകുന്നതാണ് നല്ലതെന്നായിരുന്നു മൂവി സ്ട്രീറ്റിൽ വന്ന പോസ്റ്റ്. ഇതിനെതിരെയാണ് നടൻ ഫേസ്ബുക്കിൽ രംഗത്തെത്തിയത്.

"നന്ദി മൂവി സ്ട്രീറ്റ്.  

മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ്  ഒഴിവാക്കാം. താഴെ നൽകിയിരിക്കുന്ന പോസ്റ്റിൽ എന്നെ വർഗീയവാദിയാക്കുന്നതുപോലെ തീയറ്ററിൽ വന്ന് സിനിമ കണ്ടവരെയും അതെപോലെ ചിത്രീകരിക്കുകയാണെന്ന് മനസിലാക്കുന്നു.  

ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ചേർന്ന് പോകാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങൾ വിദ്വേഷം വളർത്താൻ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു.  എന്തായാലും ഇത്തരം വിദ്വേഷം വമിക്കുന്ന  പോസ്റ്റുകൾ പങ്കുവയ്ക്കാൻ അനുവദിക്കുന്ന ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാ ഗ്രൂപ്പായി കാണാൻ സാധിക്കില്ല. ഏപ്രിൽ 11 ആണ് ജയ ഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. ഈ സിനിമ നിങ്ങൾ ആസ്വദിക്കുമെന്നുറപ്പുണ്ട്. അതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം വന്ന് സിനിമ കാണണം" മൂവി സ്ട്രീറ്റിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ALSO READ : Bramayugam Movie : പുതുവർഷത്തിൽ ഞെട്ടിച്ചുകൊണ്ട് ഭ്രമയുഗത്തിന്റെ പോസ്റ്റർ; 2024 മമ്മൂട്ടിയുടേതെന്ന് സോഷ്യൽ മീഡിയ

പുണ്യാളൻ അഗർബത്തീസ്, വർഷം തുടങ്ങിയ സിനിമകളുടെ സംവിധായകനായ രഞ്ജിത്ത് ശങ്കൻ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. വീൽ ചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിന്റെ പോസ്റ്ററുകളിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് അവതരിപ്പിക്കുകയെന്നാണ് സൂചന. ആർഡിഎക്സ് ഫെയിം മഹിമ നമ്പ്യാറാണ് ചിത്രത്തിലെ നായിക. ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷത്തിലാണ് ജോമോൾ എത്തുന്നത്.

രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്‍റുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കർ രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുന്നതിന് ഒരു മാസം മുൻപ് തന്നെ സിനിമയുടെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News