Kochi : പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം (West Bengal Assembly Election 2021 Results) പുറത്ത് വന്നതിന് ശേഷം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നരനായിട്ടിനെതിരെ പ്രതിഷേധം അറിയിച്ച് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu). ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ (CM Mamata Banerjee) ടാഗ് ചെയ്തു കൊണ്ട് ട്വിറ്ററിലൂടെയാണ് നടി തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
എന്താണ് ബംഗാളിൽ നടക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് പാർവതി മമതയെയും ടിഎംസിയെയും ടാഗ് ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾ നിർത്തലാക്കുന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് പാർവതി തന്റെ ട്വീറ്റിൽ കുറിക്കുന്നു.
ALSO READ : ദീദി 3.0; പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു
"ബംഗാളിൽ എന്താണ് നടക്കുന്നത്?! അധികാരം ലഭിച്ചതിന് ശേഷമുള്ള ഉത്തരവാദിത്തങ്ങൾ എവിടെ? മനുഷ്യത്വമില്ലാത്ത അക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കണ്ടത് സർക്കാരിന്റെ ബാധ്യതയാണ്." എന്നാണ് പാർവതി തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
What’s going on in Bengal?! Where is all that responsibility that comes with power? The government is duty bound to bring justice those who are being inhumanely tortured. @MamataOfficial @AITCofficial
— Parvathy Thiruvothu (@parvatweets) May 4, 2021
സംസ്ഥാനത്തെ ക്രമസമധാന ഇല്ലാതായതിൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി ആശങ്കകൾ പങ്കുവെച്ചു എന്ന് ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ ട്വീറ്റ് ചെയ്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ബംഗാളിൽ ടിഎംസി പ്രവർത്തകർ ആക്രമണം ആരംഭിച്ചിരിക്കുന്നത്. ആക്രമണത്തിൽ ഇരുപതിൽ അധികം പേർ കൊല്ലപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.