Agent OTT : ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം; മമ്മൂട്ടിയുടെ ഏജന്റ് ഒടിടിയിലേക്ക്

Agent OTT Release Date : 2023 ഏപ്രിലിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ഏജന്റ്. സിനിമയുടെ ഒടിടി റിലീസ് ഇതുവരെ നടന്നിട്ടില്ല

Written by - Jenish Thomas | Last Updated : Jan 9, 2024, 04:35 PM IST
  • മൂന്ന് വർഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്
  • സുരേന്ദ്രൻ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്
Agent OTT : ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം; മമ്മൂട്ടിയുടെ ഏജന്റ് ഒടിടിയിലേക്ക്

Agent Movie OTT Platform : മമ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ ‌പ്രധാന കഥാപാത്രങ്ങളായി എത്തിയ തെലുങ്ക് ചിത്രം ഏജന്റിന്റെ ഒടിടി റിലീസിനായി നിരവധി പ്രേക്ഷകർ ഇപ്പോഴും കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇതുവരെയും ഒടിടിയിൽ എത്തിയിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വാർത്ത വീണ്ടും ഓൺലൈനിൽ സജീവമായിരിക്കുകയാണ്. സോണി ലിവിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ജനുവരി 26 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാത്ത ചിത്രമാണ് ഏജന്റ്. സുരേന്ദ്രൻ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമ്മിച്ചത്. മൂന്ന് വർഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖ നടി സാക്ഷി വൈദ്യ ആണ് നായികാ വേഷം ചെയ്തത്. ഹിപ്പ്ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.

ALSO READ : Tiger 3 OTT : സൽമാൻ ഖാന്റെ ടൈഗർ 3 ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?

ചെറുപ്പം മുതലേ റോ ഏജന്‍റ് ആകാൻ സ്വപ്നം കാണുകയും അതിന് വേണ്ടി തന്‍റേതായ ഒരു മായാലോകത്ത് ജീവിക്കുകയും ചെയ്യുന്ന റിക്കിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. റോ ചീഫ് ആയ കേണൽ മഹാദേവ് ആണ് റിക്കിയുടെ ആരാധനാ പുരുഷൻ. ഏജന്‍റാകാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും റിക്കി റോയിലേക്ക് അയക്കുന്ന എല്ലാ അപേക്ഷകളും നിരസിക്കപ്പെടുന്നു. എന്നാൽ ഒരു പ്രത്യേക മിഷന് വേണ്ടി റിക്കിയെ കേണൽ മഹാദേവൻ റോയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്.

ഒരു ആക്ഷൻ ചിത്രത്തിന്‍റെ നട്ടെല്ല് അതിനായി നൽകുന്ന സാങ്കേതിക മികവാണ്. എന്നാൽ ആ കാര്യത്തിൽ ഏജന്‍റ് എന്ന ചിത്രം പൂർണമായും പരാജയപ്പെടുകയാണ്. വീഡിയോ ഗെയിമുകളെ ഓർമ്മിപ്പിക്കുന്ന ചിത്രത്തിലെ വിഎഫ്എക്സ് വർക്കുകൾ വളരെയധികം അരോചകം ആയിരുന്നു. ആർ.ആർ.ആർ, ബാഹുബലി പോലെ വിഎഫ്എക്സിൽ ലോകോത്തര നിലവാരം പുലർത്തുന്ന ചിത്രങ്ങൾ പുറത്തിറങ്ങിയ ടോളിവുഡില്‍ നിന്നാണ് തൊണ്ണൂറുകളിലെ മലയാളം സിനിമകളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മോശം വിഎഫ്എക്സ് രംഗങ്ങളുമായി ഏജന്‍റ് പുറത്തിറങ്ങിയത് എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായിട്ടാണ് ഏജന്റെ ചിത്രീകരിച്ചത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News