Shammi Thilakan : ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ; നടപടി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം

Shammi THilkan : അന്തിമ തീരുമാനം ഒരിക്കൽ കൂടി ഷമ്മി തിലകന്റെ വിശദീകരണം തേടിയതിന് ശേഷം എടുക്കുമെന്നും നടൻ സിദ്ദിഖ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 04:54 PM IST
  • എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും നടപടി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു.
  • അന്തിമ തീരുമാനം ഒരിക്കൽ കൂടി ഷമ്മി തിലകന്റെ വിശദീകരണം തേടിയതിന് ശേഷം എടുക്കുമെന്നും നടൻ സിദ്ദിഖ് വ്യക്തമാക്കി.
  • അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തിനെതിരെ നടപടികൾക്ക് ഒരുങ്ങുന്നത്.
  • അമ്മയുടെ മുമ്പ് നടന്ന യോഗത്തിലെ ചർച്ചകൾ ഷമ്മി തിലകൻ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് ആരോപണം ഉണ്ടായിരുന്നു.
Shammi Thilakan : ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ; നടപടി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം

കൊച്ചി:  ഷമ്മി തിലകനെ 'അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നേരത്തെ ഷമ്മി തിലകനെ സംഘടനയിൽ നിന്ന്  റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും നടപടി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു. അന്തിമ തീരുമാനം ഒരിക്കൽ കൂടി ഷമ്മി തിലകന്റെ വിശദീകരണം തേടിയതിന് ശേഷം എടുക്കുമെന്നും നടൻ സിദ്ദിഖ് വ്യക്തമാക്കി.

അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തിനെതിരെ നടപടികൾക്ക് ഒരുങ്ങുന്നത്. അമ്മയുടെ മുമ്പ് നടന്ന യോഗത്തിലെ ചർച്ചകൾ ഷമ്മി തിലകൻ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഷമ്മി തിലകനോട് സംഘടനാ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും താരം വിശദീകരണം നൽകിയിരുന്നില്ല.  

ALSO READ: Vijay Babu : 'അമ്മ' സംഘടന യോഗത്തില്‍ പങ്കെടുക്കാന്‍ വിജയ് ബാബുവും; രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി

ഐ സി കമ്മിറ്റിയിൽ നിന്നും തോന്നുമ്പോൾ രാജി വയ്ക്കാൻ പാടില്ലെന്ന് ഇടവേളബാബു പറഞ്ഞിരുന്നു. ഐ സി കമ്മിറ്റി ചെയ്ത നടപടി ശരിയല്ലെന്ന് ഇടവേള ബാബു യോഗത്തിൽ പറഞ്ഞു. ഇടവേള ബാബു പറഞ്ഞ കാര്യം ഭൂരിഭാഗം അംഗങ്ങളും എതിർത്തില്ല. വിജയ് ബാബു ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്തിൽ ഭൂരിഭാഗം അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചു.

അതെ സമയം വിജയ് ബാബുവിനെതിരെ എടുത്ത് ചാടി നടപടി എടുക്കേണ്ടതല്ലെന്നും നടൻ സിദ്ദിഖ് പറഞ്ഞു. ദിലീപിനെതിരെ നടപടി ഉണ്ടായ സമയത്ത് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ അത് തിരുത്തേണ്ടെയെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. കൂടാതെ ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബുവും ഇന്ന് നടന്ന 'അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

വിജയ് ബാബുവിന് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിനെതിരെ  വുമൺ ഇൻ സിനിമ കളക്ടീവ്, ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് അംഗമായ ദീദി ദാമോദരൻ പ്രതികരിക്കുകയും ചെയ്തു. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്നാണ് ദീദി ദാമോദരൻ പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News