മലയാളികളുടെ പ്രിയതാരം ആശ ശരത്തിന്റെ മകളും നാഢിയുമായ ഉത്തര ശരത്ത് വിവാഹിതയായി. കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. ആദിത്യ മേനോനാണ് താരത്തെ വിവാഹം ചെയ്തത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും സുഹൃത്തുക്കളും നിരവധി ചലച്ചിത്ര താരങ്ങളും പങ്കെടുത്തു. കുടുംബം എന്ന യൂട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇരുവരും കുടുംബവും ഉടൻ തന്നെ മുബൈയിലേക്ക് പോകും, മുംബൈയിലാണ് വിവാഹ ശേഷമുള്ള സൽക്കാരം ഒരുക്കിയിരിക്കുന്നത്. ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് സത്ക്കാരമെന്നാണ് അറിയിച്ചിരിക്കുന്നത്.
താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ വീഡിയോകൾ എല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് ഈ ചടങ്ങുകൾ എല്ലാം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. 2022 ഒക്ടോബറിലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവിവാഹ നിശ്ചയവും അതിലെ ഡ്രെസ്സുകളും ഒക്കെ ആളുകളുടെ ശ്രദ്ധ നേടിയിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷമാണ് ഉത്തര അഭിനയ രംഗത്തേക്ക് എത്തിയത്.
ALSO READ: ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി; യോസി മാർച്ച്-31 ന് തിയേറ്ററുകളിൽ
ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്. ആശാ ശരത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 2022 ഡിസംബറിൽ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഫാമിലി ത്രില്ലർ ഗണത്തിൽപ്പെട്ട ചത്രമാണ് ഖേദ്ദ, അമ്മ-മകൾ, അച്ഛൻ-മകൾ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണിത്.
സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും എത്തിയത്. നിരവധി ക്ലാസ്സിക് സിനിമകളിലൂടെ ശ്രദ്ധ നേടിയ മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്തത്. ചായില്യം, അമീബ, കെഞ്ചിര എന്നീ സിനിമകൾക്ക് ശേഷം മനോജ് കാന തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഖെദ്ദ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...