Bipasha Basu Announce Pregnancy: അമ്മയാകാന്‍ പോകുന്നു, സന്തോഷവാര്‍ത്ത പങ്കുവച്ച് ബിപാഷ ബസു, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും സോനം കപൂറും കുഞ്ഞുവാവയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അമ്മയാകാന്‍ പോകുന്ന വിവരം  ആരാധകരുമായി പങ്കുവച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 01:34 PM IST
  • മനോഹരമായ ചിത്രങ്ങളോടോപ്പം ബോളിവുഡ് നടി ബിപാഷ ബസുവും താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ്.
Bipasha Basu Announce Pregnancy: അമ്മയാകാന്‍ പോകുന്നു, സന്തോഷവാര്‍ത്ത പങ്കുവച്ച്  ബിപാഷ ബസു, ചിത്രങ്ങള്‍ വൈറല്‍

Bipasha Basu Announce Pregnancy: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും സോനം കപൂറും കുഞ്ഞുവാവയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അമ്മയാകാന്‍ പോകുന്ന വിവരം  ആരാധകരുമായി പങ്കുവച്ചിരുന്നു.

എന്നാല്‍, ഈ താരങ്ങള്‍ക്ക് പിന്നാലെ ബോളിവുഡ് നടി ബിപാഷ ബസുവും താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ്. മനോഹരമായ ചിത്രങ്ങളോടോപ്പമാണ് ബിപാഷ ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. 

ചൊവ്വാഴ്ച രാവിലെ സോഷ്യൽ മീഡിയയിലൂടെയാണ് ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ദമ്പതികൾ ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ഫോട്ടോകൾക്കൊപ്പം തങ്ങളുടെ ആദ്യ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുന്നതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. സ്നേഹത്തിന്‍റെ പ്രതീകമായ ഞങ്ങളുടെ കുഞ്ഞ് ഉടന്‍തന്നെ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നും താരങ്ങള്‍ കുറിച്ചു.  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by bipashabasusinghgrover (@bipashabasu)

താരപരിവേഷമില്ലാത്ത കുടുംബത്തില്‍നിന്നും ബോളിവുഡിലെത്തിയ ബിപാഷ ബസുവിന്‍റെ യാത്ര അത്ഭുതാവഹമായിരുന്നു. നിരവധി ചിത്രങ്ങളില്‍ മനം മയക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിപാഷ വിവാഹത്തോടെ സിനിമാ ലോകത്തുനിന്നും അകന്നു നില്‍ക്കുകയായിരുന്നു.  

2015 ലാണ് ബിപാഷയും കരൺ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി, 2016 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News