രാഗാർദ്രമായി രാജലക്ഷ്മി.മലയാളികളുടെ പ്രിയങ്കരിയായ ഗായിക രാജലക്ഷ്മി വിഷു വിശേഷങ്ങളും പാട്ട് വിശേഷങ്ങളും പങ്ക് വെയ്ക്കുന്നു

രാജലക്ഷ്മിയ്ക്ക് എന്നും പ്രചോദനം അമ്മയായിരുന്നു. അമ്മ പാടി തന്ന പാട്ടുകളിലൂടെയാണ് സംഗീത ലോകത്തേക്ക് എത്തിയത്

Written by - നീത നാരായണൻ | Edited by - ശാലിമ മനോഹർ ലേഖ | Last Updated : Apr 14, 2022, 02:59 PM IST
  • ജീവിതത്തിലെ വഴിത്തിരിവായിരുന്നു 2010ൽ പുറത്തിറങ്ങിയ ജനകൻ എന്ന ചിത്രത്തിലെ ഗാനം
  • രാജലക്ഷ്മിയ്ക്ക് എന്നും പ്രചോദനം അമ്മയായിരുന്നു
  • ഒരുപാട് ആരാധിക്കുന്ന മെലഡിയുടെ രാജാവ് വിദ്യാസാഗറിന്റെ ഗാനം ആലപിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യം
രാഗാർദ്രമായി രാജലക്ഷ്മി.മലയാളികളുടെ പ്രിയങ്കരിയായ ഗായിക രാജലക്ഷ്മി വിഷു വിശേഷങ്ങളും പാട്ട് വിശേഷങ്ങളും പങ്ക് വെയ്ക്കുന്നു

മലയാളികൾക്ക് രാജലക്ഷ്മി ഇപ്പോഴും ആ കുട്ടിപ്പാവാടക്കാരിയാണ് . ഉത്സവങ്ങളിലും നാട്ടിലെ ക്ലബുകളിലും അമ്മയ്ക്കൊപ്പം വേദിയിൽ നിന്ന് വേദിയിലേക്ക് പറക്കുന്ന കൊച്ചു ഗായിക രാജലക്ഷ്മി . ഒൻപതാമത്തെ വയസിൽ ആരംഭിച്ചതാണ് സംഗീത ജീവിതം . അന്ന് മുതൽ പാട്ടുകളുടെ ലോകത്താണ് രാജലക്ഷ്മിയുടെ യാത്ര. 

 വിഷു ഓർമ്മകളിൽ രാജലക്ഷ്മി
ബാല്യ കാലത്തെ വിഷു തന്നെയാണ് ഏറ്റവും പ്രധാനം . നാട് എറണാകുളത്ത് ആണ് . വടക്കൻ വിഷു വ്യത്യസ്തമാണ് . പടക്കമാണ് പ്രധാനം . അതുകൊണ്ട് തന്നെ കുട്ടിക്കാലത്തെ വിഷു ആഘോഷമാണ് എന്നും മനസിൽ നിൽക്കുന്നത് . 

റിയാലിറ്റി ഷോയിലൂടെ ഗാനരംഗത്തേക്ക്

പാട്ടാണ് വഴിയെന്ന് ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞു . 9 വയസ് മുതൽ വേദികളിൽ പാടിത്തുടങ്ങി . ഇടവേളകളില്ലാത്ത സംഗീത യാത്രയായിരുന്നു പിന്നീടിങ്ങോട്ട് . ചെറിയ പ്രായത്തിൽ തന്നെ സംഗീത മത്സരങ്ങളിലും ഉത്സവ പരിപാടികളിലും പങ്കെടുത്തു .  
ദൂരദർശനിലെ പ്രശസ്തമായ ഹംസധ്വനി എന്ന സംഗീത പരിപാടിയിലൂടെയാണ് ഗാനരംഗത്ത് ചുവടുറപ്പിക്കുന്നത് . അന്നത്തെ പ്രശസ്തരായ വിധികർത്താക്കൾക്ക് മുൻപിൽ നിരവധി പാട്ടുകൾ പാടാനുള്ള ഭാഗ്യമുണ്ടായി . നീണ്ട കാലത്തിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത് .

നാടകഗാനങ്ങളിലും സജീവം

സിനിമയിൽ സജീവമാകും മുൻപ് തന്നെ നാടക ഗാനങ്ങളും ആലപിച്ചു രാജലക്ഷ്മി. അർജുനൻ മാസ്റ്ററിന്റേയും ശ്രീകുമാരൻ തമ്പിയുടേയും നാടക ഗാനങ്ങൾ ആലപിച്ചത് വലിയ ഭാഗ്യമായി കരുതുന്നു . നാടക ഗാനങ്ങൾക്ക് അംഗീകാരവും തേടിയെത്തി . 2 തവണ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു . 'വികലാംഗവർഷം' എന്ന നാടകത്തിലെ ഗാനം ഏറെ ശ്രദ്ധ നേടി . 

അമ്മയാണ് ഏറ്റവും വലിയ പ്രചോദനം

ഇന്ന് കാണുന്ന ഗായികയിലേക്കുള്ള രാജലക്ഷ്മിയുടെ യാത്ര അത്ര എളുപ്പമല്ലായിരുന്നു . കുട്ടിക്കാലത്ത് നിന്ന് രാജലക്ഷ്മിയെ ഗായികയായി വളർത്തിയത് അമ്മയായിരുന്നു . പഴയകാലത്ത് സ്ത്രീകൾക്ക് കലാരംഗത്ത് ഏർപ്പെടാൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു . ആ പരിമിതികളെല്ലാം തരണം ചെയ്ത് അമ്മ ഗാനമേളകൾക്കും സംഗീത പരിപാടികൾക്കും കൊണ്ടുപോയി . നിരവധി ഗാനമേളകളിൽ പങ്കെടുക്കുമായിരുന്നു . എല്ലാ സ്റ്റേജുകളിൽ നിന്നും ചെറിയ സമ്മാനങ്ങൾ ലഭിക്കുമായിരുന്നു . അതൊക്കെ വലിയ സന്തോഷമായിരുന്നു ആ കാലത്ത് . തന്നെ ഒരു വലിയ ഗായികയായി മാറ്റണമെന്നായിരുന്നു  അമ്മയുടെ ആഗ്രഹം. സിനിമയിലേക്ക് വന്നത് കുറച്ച് വൈകിയാണെങ്കിലും ഇതിലേക്ക് എത്തിയ വഴികൾ എന്നും സന്തോഷം നൽകുന്നതാണ് . 

അമ്മ പാടി പഠിപ്പിച്ച പാട്ടുകൾ

രാജലക്ഷ്മിയ്ക്ക് എന്നും പ്രചോദനം അമ്മയായിരുന്നു. അമ്മ പാടി തന്ന പാട്ടുകളിലൂടെയാണ് സംഗീത ലോകത്തേക്ക് എത്തിയത് . അമ്മ പാടി തന്ന പാട്ടുകളും പഠിപ്പിച്ച പാട്ടുകളും ഇന്നും ഓർമ്മയിലുണ്ട് . വരികളൊന്നും നോക്കാൻ ഗൂഗിളിൻറെയൊന്നും സഹായം വേണ്ടെന്ന് പറയുന്നു ഗായിക രാജലക്ഷ്മി .  

നിരവധി ട്രാക്കുകൾ പാടി

നിരവധി സ്റ്റേഡ് ഷോകളിലും ആൽബങ്ങളിലും പാടി തുടങ്ങിയ കാലം .ഗാനമേളകളിലും ഉത്സവപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അന്ന് .  ചിത്രചേച്ചിക്കും സുജാതചേച്ചിക്കും ട്രാക്ക് പാടി .  

2010ൽ സംസ്ഥാന അവാർഡ്

ജീവിതത്തിലെ വഴിത്തിരിവായിരുന്നു 2010ൽ പുറത്തിറങ്ങിയ ജനകൻ എന്ന ചിത്രത്തിലെ ഗാനം .സംഗീത സംവിധായകൻ എം ജയചന്ദ്രനോട് തീർത്താ തീരാത്ത കടപ്പാടാണ് .  ഒരു ന്യൂ കമ്മറിന് ഒരു ഗാനം കൊടുക്കുകയെന്ന വലിയ ചലഞ്ചാണ് അന്ന് ജയചന്ദ്രൻ ചേട്ടൻ ഏറ്റെടുത്തത് . ആ വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുത്തു . സിനിമയിൽ ആ ഗാനം ഉൾപ്പെടുത്തുമോയെന്നത് വലിയ ടെൻഷനായിരുന്നു.റെക്കോഡിങ് കഴിഞ്ഞുള്ള ഒരു മാസം വിളിക്കാത്ത ദൈവങ്ങളില്ല . ഒടുവിലാണ് ആ സന്തോഷ വാർത്ത എത്തിയത്.ചിത്രത്തിൽ ഒരേ ഒരു ഗാന മാത്രമെ ഉള്ളൂ അതിൽ എന്റെ ഗാനം തന്നെ ഉൾപ്പെടുത്തിയതിൽ ഇരട്ടി സന്തോഷം . അവാർഡ് കൂടി ലഭിച്ചപ്പോൾ ഇരട്ടി മധുരം തന്നെ
 
വിദ്യാസാഗറിന്റെ ഗാനം മറ്റൊരു ഭാഗ്യം

ഒരുപാട് ആരാധിക്കുന്ന മെലഡിയുടെ രാജാവ് വിദ്യാസാഗറിന്റെ ഗാനം ആലപിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറ്റൊരു ഭാഗ്യം .ഗീതാജ്ഞലിയിലെ ദൂരെ..ദൂരെ എന്ന ഗാനം ആലപിച്ചു .അദ്ദേഹത്തെ കാണാൻ തന്നെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് . ഗായകൻ വിധു പ്രതാപ് വഴിയാണ് അദ്ദേഹത്തിന്റെ ഗാനം പാടാൻ അവസരം ലഭിച്ചത് . നേരിട്ട് പാട്ട് പഠിപ്പിച്ച് തന്നെ അദ്ദേഹം തന്നെയാണ് റെക്കോഡ് ചെയ്യുന്ന്ത . അതൊരു വലിയ എക്സ്പ്പീരിയൻസ് ആയിരുന്നു . 

കുടുംബത്തിൻറെ വലിയ പിന്തുണ

കല്യാണത്തിന് മുൻപ് അമ്മയായിരുന്നു സപ്പോർട്ട് എങ്കിൽ വിവാഹത്തിന് ശേഷം ഭർത്താവ് അഭിരാം ആണ് എന്റെ സംഗീത യാത്രയ്ക്ക് പൂർണ പിന്തുണ നല്ഡകുന്നത് 

Trending News