Naane Varuvean: ധനുഷിന്റെ ‘നാനെ വരുവേൻ’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിൽ എത്തുമെന്നാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 02:59 PM IST
  • സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
  • ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് നാനെ വരുവേൻ.
  • ഇന്ദുജയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്.
Naane Varuvean: ധനുഷിന്റെ ‘നാനെ വരുവേൻ’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്

ധനുഷ് നായകനാകുന്ന നാനെ വരുവേൻ എന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ഫേസബുക്കിൽ പോസ്റ്റിട്ടിരുന്നു. വളരെ അഭിമാനത്തോടെ ധനുഷ് ചിത്രം നാനെ വരുവേൻ സെപ്റ്റംബറിൽ കേരളത്തിലെത്തിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ധനുഷിന്റെ സഹോദരൻ സെൽവരാ​ഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും. 

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിൽ എത്തുമെന്നാണ് സൂചന. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിൻ്റെ ട്രെയിലർ നാളെ (സെപ്റ്റംബർ 11) റിലീസ് ചെയ്യുമെന്നും അതിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിടുമെന്നും സൂചനകളുണ്ട്. കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ ചിത്രത്തിന്റെ നിർമ്മാണം. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കുന്നു.

Also Read: Thiruchitrambalam OTT Update : ധനുഷിന്റെ തിരുച്ചിത്രമ്പലം ഉടൻ നെറ്റ്ഫ്ലിക്സിൽ?

 

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഓം പ്രകാശ്. സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് നാനെ വരുവേൻ. ഇന്ദുജയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

തിരുചിത്രമ്പലം ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ധനുഷിനൊപ്പം നിത്യ മേനോനും രാശി ഖന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രം ആഗസ്റ്റ് 18 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു.  സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News