Fighter OTT Platform : ഹൃത്വിക് റോഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ഫൈറ്റർ. ദീപിക പദുകോൺ നായികയായി എത്തിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഇന്നലെ അർധരാത്രി മുതൽ ചിത്രം നെറ്റ്ഫ്ലിസിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ചിത്രത്തിൽ അനിൽ കപൂർ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 150 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഫൈറ്റർ. ആഗോളത്തലത്തിൽ ഏകദേശം 400 കോടിയോളം ഫൈറ്റർ ബോക്സ്ഓഫീസിൽ നേടി. ഇതോടെ ഫൈറ്റർ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി.
വിയാകോം 18 സ്റ്റുഡിയോസും മാർഫ്ലിക്സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹൃത്വിക് റോഷന്റെ തന്നെ വാർ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദാണ് ഫൈറ്ററും ഒരുക്കിയിരിക്കുന്നത്. 2019-ലെ പുൽവാമ ആക്രമണം, 2019-ലെ ബാലാകോട്ട് വ്യോമാക്രമണം, 2019-ലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഏറ്റുമുട്ടൽ തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ചിത്രത്തിൽ പരാമർശിക്കുന്നു. സച്ചിത് പൗലോസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിശാൽ ശേഖർ എന്നിവർ ചേർന്നാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.