ബ്രില്ല്യന്‍റായി വര്‍ക്ക് പണ്ണിയിർക്കാങ്കെ. പടം പാക്കുമ്പോത് എത് റിയൽ, എത് സെറ്റ് വർക്ക് എന്ന് ഡെഫിനിറ്റാ ഊങ്കളാലെ കണ്ടുപുടിക്കാവെ മുടിയാത്. അന്ത മാതിരിയെ വർക്ക് പണ്ണിയിർക്കാങ്കെ''_...അടുത്തിടെ കൊച്ചിയിൽ 'മാവീരൻ' സിനിമയുടെ പ്രചരണാർത്ഥം എത്തിച്ചേർന്ന നടൻ ശിവകാർത്തികേയൻ സിനിമയുടെ ആർട് ഡയറക്ടറായ അരുൺ വെഞ്ഞാറമൂടിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. സീരിയലുകളിൽ തുടങ്ങി ശേഷം 'അലമാര'യും 'ആട് 2' ഉം, 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവും', 'ഞാൻ മേരിക്കുട്ടി'യും 'ജൂണും' 'വാലാട്ടി'യും അടക്കം ഒട്ടേറെ മലയാള സിനിമകളിൽ കലാസംവിധാനം നിർവ്വഹിച്ചയാളാണ് അരുൺ.
അതോടൊപ്പം തന്നെ തമിഴിൽ സുഴൽ, വതന്തി തുടങ്ങിയ ഹിറ്റ് വെബ്‍സീരീസുകളുടേയും ഭാഗമായതോടെ ശ്രദ്ധേനയായി. മഡോൺ അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച ഫാന്‍റസി പൊളിറ്റിക്കൽ ആക്‌ഷൻ ഡ്രാമ ചിത്രം ‘മാവീരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രവും, ധോണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങിയ 'എൽ.ജി.എമ്മു'മാണ് ഒടുവിൽ ചെയ്ത വർക്കുകള്‍. ഇത്തരത്തിൽ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ പ്രൊജക്ടുകളിൽ പ്രൊഡക്ഷൻ ഡിസൈനറായി ശ്രദ്ധേയനായിരിക്കുകയാണ് അരുൺ വെഞ്ഞാറമൂട് ഇപ്പോൾ.
ALSO READ: മാളികപ്പുറത്തിന് പിന്നാലെ 'ജയ് ഗണേശ്'; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ
മലയാളികളുടെ പ്രിയപ്പെട്ട ജയറാം നായകനാകുന്ന 'അബ്രഹാം ഓസ്‍ലർ'-ലും മിഥുനോടൊപ്പമുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നാണ് അരുൺ പറയുന്നത്. അതെന്തുകൊണ്ടെന്നാൽ കഴിഞ്ഞ വര്‍ഷം യുകെയിൽ ഒരു പ്രൊജക്ട് നോക്കേണ്ടതായി വന്നു. ബിനു അഗസ്റ്റിൻ സംവിധാനം ചെയ്യുന്ന 'ബിഗ് ബെൻ' ആണത്. അവിടെ ലൊക്കേഷൻ നോക്കാനായി പോയിരുന്നു. പക്ഷേ അന്ന് ഷൂട്ട് നടന്നില്ല. മിഥുൻ മാനുവൽ 'ഓസ്‍ലർ' ചെയ്യാൻ തുടങ്ങുന്ന സമയത്താണ് ഈ സിനിമയും യുകെയിൽ പ്ലാൻ ചെയ്തത്. അങ്ങനെ ആ സിനിമ ഈ വർഷം കയറി വന്നു.ലൊക്കേഷനൊക്കെ കണ്ട് വന്നയാളായതിനാൽ പിന്നെ മാറാനാകില്ല. അതിനാലാണ് എന്‍റെ ആശാന്‍റെ പടത്തിൽ ഒപ്പം ചേരാൻ കഴിയാതെ പോയത്.മലയാളത്തിലും തമിഴിലും ഒരേ സമയം തിളങ്ങി തന്റെ യാത്ര തുടരുകയാണ് അരുൺ വെഞ്ഞാറമൂട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...