പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രം ഇരട്ട നെറ്റ്ഫ്ലിക്സിലെത്തി.ഫെബ്രുവരി 3 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഇരട്ട. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ഇരട്ടയുടെ സംവിധായകൻ.
മികച്ച പ്രതികരണങ്ങളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ജോജുവിൻെറ 'ഇരട്ട' ഷോ.. അതാണ് ഇരട്ട എന്നാണ് പ്രതികരണങ്ങൾ. ആദ്യ പകുതി മുഴുവനായി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഫ്ലാഷ്ബാക്ക് രംഗങ്ങളിലും അവസാന 20 മിനുട്ട് സസ്പെൻസ് ത്രില്ലർ രൂപേണ എത്തുന്നുമുണ്ട്. നാലാം തീയ്യതി ആയിരിക്കും ചിത്രം റിലീസ് ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും റിലീസ് നേരത്തെ ആവുകയായിരുന്നു.
തെന്നിന്ത്യൻ താരം അഞ്ജലി ആണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ് ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ഒരു അനാവശ്യ രംഗമോ അനാവശ്യ കഥാപാത്രമോ സിനിമയിൽ ഇല്ല. എല്ലാം തിരക്കഥ ആവശ്യപ്പെടുന്നത് തന്നെയാണെന്നാണ് മറ്റൊരു പ്രത്യേകത. ജേക്സ് ബിജോയുടെ ബിജിഎം മികച്ചതായിരുന്നു. ഒരു മികച്ച ത്രില്ലർ ചിത്രം ആസ്വദിക്കാൻ തീയേറ്ററിൽ നിന്ന് തന്നെ കണ്ട് ഇരട്ട ആസ്വദിക്കാം- ചിത്രത്തിൻറെ റിവ്യൂവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...