ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്ന ചിത്രം ഇരട്ടയിലെ പ്രോമോ ഗാനം പുറത്തുവിട്ടു. ജോജു ജോർജ് ആലപിച്ച എന്തിനാടി പൂങ്കൊടിയേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മണികണ്ഠൻ പെരുമ്പടപ്പാണ്. ജോജു ജോർജിനൊപ്പം ബെനെഡിക്റ്റ് ഷൈൻ കൂടി ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രമാണ് ഇരട്ട.
sp;ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത് എന്നാണ് ട്രെയ്‌ലറിലൂടെ അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഈ ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ചിത്രത്തെ കൂടുതൽ ആകാംഷ നിറഞ്ഞതാക്കുന്നു.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത് എന്നാണ് ട്രെയ്‌ലറിലൂടെ അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഈ ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ചിത്രത്തെ കൂടുതൽ ആകാംഷ നിറഞ്ഞതാക്കുന്നു.
ALSO READ: Iratta Movie : ഡബിൾ റോളിൽ വിസ്മയപ്പിക്കാൻ ജോജു ജോർജ്; ഇരട്ട സിനിമയുടെ ട്രെയിലർ പുറത്ത്
ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നൽകുന്നതാണ്. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാകും നൽകുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രാക്കാട്ടും സിജോ വടക്കനും ജോജു ജോർജും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ, മീഡിയ പ്ലാൻ : ഒബ്സ്ക്യുറ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...