ജുറാസിക് വേൾഡ് സീരിസിലെ മൂന്നാമത്തെ ചിത്രമായ ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍റെ' (Jurassic World: Dominion) പുതിയ ട്രെയിലർ പുറത്തുവിട്ടു. ചെറിയ ഒരു ദിനോസറിനെ വേട്ടയാടുന്നതും തുടർന്ന ദിനോസറുകൾ കീഴടക്കിയ നഗരങ്ങളുമാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ജൂൺ പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ട്രെയിലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ലോക സിനിമയെ തന്നെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ജുറാസ്സിക് സിനിമാ പരമ്പരയിലെ അവസാന ചിത്രമാണ് ജുറാസിക് വേള്‍ഡ്: ഡൊമിനിയൻ. 165 മില്യൺ ആണ് ചിത്രത്തിന്റെ ആകെ നിർമ്മാണ ചിലവായി കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
കോളിൻ ട്രെവോറോയുടെ സംവിധാനത്തിൽ ഫ്രാങ്ക് മാർഷൽ, പാട്രിക് ക്രൌളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആമ്പിലിൻ എന്റർടെയ്നറിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. പഴയ ചിത്രങ്ങളിലെ ക്രിസ് പ്രാറ്റ്, ഇസബെല്ല സെർമോൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ലാറ ഡേൺ, ബ്രൈസ് ഡല്ലാസ് ,ഹൊവാർഡ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സസ്പെൻസ് നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ആദ്യ ട്രെയിലർ.
ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഡിനോസര്‍ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ദൃശ്യങ്ങളായിരുന്നു ട്രെയിലറിൽ. ദിനോസറുകള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നതും അവ അവിടെ സൃഷ്ടിക്കുന്ന ഭീതിയുമാണ് ചിത്രത്തിന്റെ പ്ലോട്ടെന്നാണ് ട്രെയ്‌ലറുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
പ്രായഭേദമന്യെ ആരാധകരെ സൃഷ്‍ടിച്ചെടുത്ത ചിത്രമായിരുന്നു സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് (1993). ജുറാസിക് പാർക്ക് സിരീസില്‍ മൂന്ന് ചിത്രങ്ങളും ജുറാസിക് വേള്‍ഡ് സിരീസില്‍ രണ്ട് ചിത്രങ്ങളുമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ചിത്രത്തിന്‍റെ തിരക്കഥ സംവിധായകനും എമിലി കാര്‍മൈക്കളും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...