Kamal Haasan Coimbatore: കമൽഹാസൻ കോയമ്പത്തൂരിൽ മത്സരിക്കുമോ? ഡിഎംകെക്ക് താൽപ്പര്യമെന്ന് മക്കൾ നീതി മയ്യം

കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിൽ എംഎൻഎമ്മിന്റെ 'മക്കളോടു മയ്യം' എന്ന സംസ്ഥാനതല പ്രചാരണ പരിപാടി ഞായറാഴ്ച കമൽഹാസൻ ഉദ്ഘാടനം ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 04:25 PM IST
  • താഴെത്തട്ടിലുള്ള ജനങ്ങളിൽ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രകടന പത്രിക
  • ഓരോ നിയോജക മണ്ഡലത്തെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഫീഡ്‌ബാക്ക് ഉപയോഗിക്കുമെന്നും പാർട്ടി
  • കോയമ്പത്തൂർ സീറ്റിൽ മത്സരിക്കണമെന്ന് പാർട്ടി കോയമ്പത്തൂർ ജില്ലാ ഭാരവാഹികൾ തമിഴ് സൂപ്പർതാരത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് എംഎൻഎം
Kamal Haasan Coimbatore: കമൽഹാസൻ കോയമ്പത്തൂരിൽ മത്സരിക്കുമോ? ഡിഎംകെക്ക് താൽപ്പര്യമെന്ന് മക്കൾ നീതി മയ്യം

ചെന്നൈ: നടൻ കമൽഹാസൻ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കാൻ സാധ്യത. 021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് താരം തോറ്റത്. ഇത് കൊണ്ട് തന്നെ കോയമ്പത്തൂർ സീറ്റ് കമൽഹാസന് നൽകാൻ ഡിഎംകെക്ക് താൽപ്പര്യമുണ്ടെന്ന് മക്കൾ നീതി മയ്യം ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നു.

കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിൽ എംഎൻഎമ്മിന്റെ 'മക്കളോടു മയ്യം' എന്ന സംസ്ഥാനതല പ്രചാരണ പരിപാടി ഞായറാഴ്ച കമൽഹാസൻ ഉദ്ഘാടനം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി നേതാക്കളുമായും കേഡർമാരുമായും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ജനങ്ങളെ കാണാനും കമലിൻറെ പാർട്ടി പദ്ധതിയിടുന്നുണ്ട്. അതാത് നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ അവഗണിക്കുന്ന വിഷയങ്ങളും ഇതിൽ ഉൾപ്പെടും.

ALSO READ: Jawan Movie: 'മരണത്തിന്റെ വ്യാപാരി'; ഷാരൂഖുമായി കൊമ്പുകോർക്കാൻ വിജയ് സേതുപതി, ജവാൻ ക്യാരക്ടർ പോസ്റ്റർ

താഴെത്തട്ടിലുള്ള ജനങ്ങളിൽ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത്.ഓരോ വാർഡ് സെക്രട്ടറിക്കും അവരുടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള 25 ചോദ്യങ്ങളുടെ ലിസ്റ്റ് ഗൂഗിൾ ഫോമിൽ നൽകിയിട്ടുണ്ടെന്നും ഓരോ നിയോജക മണ്ഡലത്തെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഫീഡ്‌ബാക്ക് ഉപയോഗിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

അതേസമയം 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സീറ്റിൽ മത്സരിക്കണമെന്ന് പാർട്ടി കോയമ്പത്തൂർ ജില്ലാ ഭാരവാഹികൾ തമിഴ് സൂപ്പർതാരത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് എംഎൻഎം വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.ഡിഎംകെ നേതാവ് കനിമൊഴി  ബസിൽ കയറിയത് മൂലം ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്നാട് ബസ് ഡ്രൈവർ ശർമിളയ്ക്ക് കമൽഹാസൻ അടുത്തിടെ ഒരു കാർ സമ്മാനമായി നൽകിയിരുന്നു.

കനിമൊഴിയോട് ടിക്കറ്റ് നിരക്ക് ചോദിച്ച ബസിലെ കണ്ടക്ടറുമായി ഷർമിള വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതോടെ ബസ് ഉടമ ശർമിളയെ ഇറക്കിവിടുകയായിരുന്നു. കമൽഹാസൻ ശർമ്മിളയെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിക്കുകയും അവർക്ക് ഉപജീവനത്തിനായി ഓടിക്കാൻ കഴിയുന്ന ഒരു പുതിയ കാർ നൽകുകയും ചെയ്തു. അതേസമയം കമൽ കാർ സമ്മാനിച്ചതിന് പിന്നിൽ പ്രദേശത്ത് ജനപ്രീതി നേടാനുള്ള താരത്തിൻറെ നീക്കമായും ചില പ്രതിപക്ഷ പാർട്ടികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News