Kappela Movie: കപ്പേളയുടെ അന്യഭാഷ റീമേക്കുകൾക്ക് വിലക്ക്, നടപടി സഹ എഴുത്തുകാരൻറെ ഹർജിയിൽ

ചിത്രത്തിലെ സുദാസ് അടക്കമുള്ള തിരക്കഥാകൃത്തുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്  റിമേക്ക് ചെയ്യുന്നതെന്നാണ് സുദാസ് ആരോപിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 11:30 PM IST
  • പോസ്റ്ററുകളിൽ നിന്നുൾപ്പെടെ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് നിന്ന് സുദാസിന്റെ പേര് അണിയറപ്രവർത്തകർ നീക്കം ചെയ്തിരുന്നു.
  • 113 മിനിട്ടുള്ള ചിത്രം നെറ്റ് ഫ്ലിക്സിലൂടെ കഴിഞ്ഞ വർഷം ജൂൺ 22-നാണ് എത്തിയത്
  • തെലുങ്ക് അടക്കം എല്ലാ റീമേക്കുകളും കോടതി തടഞ്ഞിട്ടുണ്ട്
Kappela Movie: കപ്പേളയുടെ അന്യഭാഷ റീമേക്കുകൾക്ക് വിലക്ക്, നടപടി സഹ എഴുത്തുകാരൻറെ ഹർജിയിൽ

കൊച്ചി: 2020-ൽ പുറത്തിറങ്ങിയ മലയാള ചലചിത്രം കപ്പേളയുടെ റീ മേക്കുകൾക്ക് വിലക്ക്. ഏറണാകുളം  ജില്ലാ കോടതിയുടേതാണ് നിർദ്ദേശം. തെലുങ്ക് അടക്കമുള്ള അന്യഭാഷകൾക്ക് എല്ലാം ചേർത്താണ് വിലക്ക് കോടതി പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ സുദാസ് അടക്കമുള്ള തിരക്കഥാകൃത്തുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്  റിമേക്ക് ചെയ്യുന്നതെന്നാണ് സുദാസ് ആരോപിക്കുന്നത്.

സുദാസ്,നിഖിൽ വാഹിദ്, മുസ്തഫ എന്നിവരും ചേർന്നാണ് . കപ്പേളയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രീകരണത്തിന് മുൻപ് തന്നെ കപ്പേളയുമായി ബന്ധപ്പെട്ട് നിരവധി സ്വര ചേർച്ചകൾ ഉണ്ടായിരുന്നത്.

ALSO READ: Drushyam 3 വൈകും, ആരാധകര്‍ക്കായി ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മറ്റൊരു Mystery Thriller വരുന്നു

ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു ധാരണാപത്രം തയാറാക്കി നൽകാം എന്ന് സംവിധായകൻ പറഞ്ഞതല്ലാതെ തുടർന്ന് നടപടികളൊന്നും ഉണ്ടായില്ല. ചിത്രീകരണം  പോസ്റ്ററുകളിൽ നിന്നുൾപ്പെടെ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് നിന്ന് സുദാസിന്റെ പേര് അണിയറപ്രവർത്തകർ നീക്കം ചെയ്തിരുന്നു.

ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തങ്ങൾക്ക് പണമോ അവകാശങ്ങളോ ചിത്രത്തിന്റെ സംവിധായകൻ അടക്കമുള്ള അണിയറപ്രവർത്തകൻ നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് സുദാസ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് സുദാസിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.

ALSO READ: Aarattu Movie : പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത് ; കട്ടയ്ക്ക് കൂടെയുണ്ടെന്ന് Mohanlal ന്റെ നെയ്യാറ്റിൻകര ഗോപൻ

113 മിനിട്ടുള്ള ചിത്രം  നെറ്റ് ഫ്ലിക്സിലൂടെ കഴിഞ്ഞ വർഷം ജൂൺ 22-നാണ് എത്തിയത്. 15 ഒാളം കഥാപാത്രങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്.  അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News