രോഗമുക്തി നേടിയ ശേഷം ശ്രീനിവാസൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കുറുക്കന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെ മൂന്ന് പേരെയും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. മൂന്ന് പേരുടെയും മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററിലുള്ളത്. പല രൂപത്തിൽ, പല ഭാവത്തിൽ.. ഇതിലാരായിരിക്കും കുറുക്കൻ? എന്ന ക്യാപ്ഷനോടെയാണ് വിനീത് ശ്രീനിവാസൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കോമഡി എന്റർടെയ്നറാകും ചിത്രം എന്നത് പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണ്. മനോജ് റാംസിങ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുരഭി ലക്ഷ്മിക്ക് ദേശിയ അവാർഡ് നേടി നൽകിയ മിന്നാമിനുങ്ങിന്റെ രചയിതാവാണ് മനോജ് റാംസിങ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിബു ജേക്കബ്. എഡിറ്റർ: രഞ്ജൻ എബ്രഹാം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്.
2018 ൽ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുക്കനുണ്ട്. 'കുറുക്കനി'ല്‍ ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: Padmini Movie: ചാക്കോച്ചൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന 'പദ്മിനി'; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തി
അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് കുറുക്കന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...