ന്യുഡൽഹി: ബോളിവുഡ് നടി ദിയ മിർസയും (Diya Mirza) ആർ മാധവനും (R.Madhavan) ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിൽ ഒരുമിച്ചെത്തി, ഇതിനായി അവരുടെ ആരാധകർ കുറച്ചു ദിവസങ്ങമായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. 2001 ലെ ഹിറ്റ് റൊമാന്റിക് ചിത്രമായ റെഹ്ന ഹെ തെരേ ദിൽ മേയിൽ (Rehnaa Hai Terre Dil Mein) ദിയയും മാധവനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമ മുതൽ ഇവർ റൊമാന്റിക്ജോഡികളായി അറിയപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാം ലൈവ് #DownToEarthWithDee ൽ, ദിയ തന്റെ ആദ്യ കോ-സ്റ്റാർ ആയ മാധവനോടൊപ്പം സംസാരിച്ചു. ദിയയെപ്പോലെ മൃഗങ്ങളോടും പ്രകൃതിയോടും ഒരുപാട് സ്നേഹമുള്ള ആളാണ് മാധവനും.
Also read: Sushant Suicide Case: പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്..!
ദിയ മിർസ ആർ മാധവനെ പരിചയപ്പെടുത്തികൊണ്ട് ഇപ്രകാരം പറഞ്ഞു 'മാഡി വളരെ പ്രത്യേകതയുള്ള ആളാണ്. ഒരു കലാകാരനെന്നതിന്റെ കൂടെതന്നെ അദ്ദേഹം ഒരു പ്രത്യേക മനുഷ്യനാണെന്നും തന്റെ പ്രകൃതിയോടുള്ള സ്നേഹം പങ്കുവെക്കാൻ കഴിയുന്ന ഒരാളാണെന്നും ദിയ പറഞ്ഞു. മാത്രമല്ല സ്‌ക്രീനിൽ ഞങ്ങളെ കാണാൻ ആളുകൾ അത്രയ്ക്ക് ആവേശം കൊള്ളുന്നുണ്ടെന്ന് അറിയാമെന്നും അവർ പറഞ്ഞു. സിനിമ ഇറങ്ങിയിട്ട് 19 വർഷത്തിലേറെയായിയെന്നും എല്ലാരേയുംപോലെ ഞാൻ ഇപ്പോഴും എല്ലാ ദിവസവും എന്റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പാട്ടുകൾ, രംഗങ്ങൾ, ഡയലോഗുകൾ എന്നിവയിൽ മുഴുകുന്നുവെന്നും ദിയ പറഞ്ഞു. ആ സിനിമയുടെ കഥ ഇപ്പോഴും പ്രേക്ഷകരുടേ ഹൃദയത്തിൽ തങ്ങിനിൽക്കുന്നുവെന്നും മാധവനും പറഞ്ഞു.
Also read: സ്റ്റീഫൻ ദേവസിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു
രണ്ടുപേരും കുട്ടിക്കാലത്ത് മരങ്ങളിൽ കയറുന്നതും മരത്തിലെ പഴങ്ങൾ പറിച്ച് കഴിക്കുന്ന അനുഭവങ്ങളും പങ്കുവച്ചു. നിങ്ങൾ ഒരു ചെറിയ പട്ടണത്തിലായിരിക്കുമ്പോൾ നിങ്ങൾ പ്രകൃതിയുമായി കൂടുതൽ ഇണങ്ങി ചേരുമെന്നും ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം, സസ്യജന്തുജാലങ്ങൾ ഇതെല്ലാം നിങ്ങളുടെ വളർച്ചയുടെ ഭാഗമായിത്തീരുന്നുവെന്നും മാധവനും പറഞ്ഞു. നിങ്ങൾ പലതിനെയും ബഹുമാനിക്കാൻ പഠിക്കും മാത്രമല്ല നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ എങ്ങനെ പ്രതികരിക്കും എന്നതിനെ കുറിച്ചും നിങ്ങൾ പഠിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് മാധവന്റെ നഗര കൃഷിസ്ഥലത്തെക്കുറിച്ചും സ്വന്തം കാലുറപ്പിച്ചു ജീവിക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും അദ്ദേഹം നിരവധി ആളുകളെ പ്രേരിപ്പിച്ചതെങ്ങനെയെന്നും ദിയ പറഞ്ഞു. മാത്രമല്ല ഈ കോറോണ കാലഘട്ടം എല്ലാവർക്കും കാര്യങ്ങൾ ആഴത്തിൽ മനസിലാക്കാനുള്ള ഒരവസരം നൽകിയെന്നാണ് തനിക്ക് തോന്നുന്നതെന്നും പറഞ്ഞു.