Mothers Day 2022: 'എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് നീ അറിയണം'; മാതൃദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി കാജൽ അ​ഗർവാൾ

ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്ന് കാജൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 12:19 PM IST
  • അമ്മയെന്നാൽ എന്താണ് എന്ന് എനിക്ക് തിരിച്ചറിവുണ്ടാക്കി
  • നിസ്വർഥതയെന്തെന്ന്, നിഷ്കളങ്കമായ സ്നേഹമെന്തെന്ന്, ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിച്ചു
  • നീ കരുത്തനും സ്നേഹമുള്ളവനുമായി വളരണമെന്നാണ് എന്റെ പ്രാർഥനയെന്നും കാജൽ അഗർവാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു
Mothers Day 2022: 'എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് നീ അറിയണം'; മാതൃദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി കാജൽ അ​ഗർവാൾ

മാതൃദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കാജൽ അ​ഗർവാൾ. മകനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് കാജൽ അ​ഗർവാൾ കുറിപ്പ് പങ്കുവച്ചത്. നിഷ്കളങ്കമായ സ്നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണെന്ന് കാജൽ പറയുന്നു. ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്നും കാജൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

'എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും പ്രിയപ്പെട്ടതായിരിക്കുമെന്നും നീ അറിയണമെന്നുണ്ട്. നിന്നെ എന്റെ കൈകളിലേക്ക് എടുത്ത നിമിഷം, നിന്റെ പിഞ്ചു കൈകൾ എന്റെ കൈയ്യിൽ വച്ച് തന്നെ നിമിഷം, നിന്റെ ശ്വാസവും ചൂടും കുഞ്ഞിക്കണ്ണുകളും കണ്ട ആ നിമിഷം തന്നെ ഞാന്‍ അഗാധമായ സ്നേഹത്തിലാണ്ടുപോയി. നീ എന്റെ ആദ്യത്തെ കൺമണിയാണ്, ആദ്യത്തെ മകനാണ്, എന്റെ എല്ലാമാണ്' കാജൽ കുറിച്ചു. വരും നാളുകളിൽ നിന്നെ ഓരോന്നും പഠിപ്പിക്കാൻ ഞാൻ ഏറ്റവും നന്നായി ശ്രമിക്കും. ജനിച്ച നാൾ മുതൽ ഇന്ന് വരെ നീ എനിക്ക് അതിലേറെ പാഠങ്ങൾ പകർന്നു തന്നു.

അമ്മയെന്നാൽ എന്താണ് എന്ന് എനിക്ക് തിരിച്ചറിവുണ്ടാക്കി. നിസ്വർഥതയെന്തെന്ന്, നിഷ്കളങ്കമായ സ്നേഹമെന്തെന്ന്, ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിച്ചു.  നീ കരുത്തനും സ്നേഹമുള്ളവനുമായി വളരണമെന്നാണ് എന്റെ പ്രാർഥന. ഈ ലോകത്തിന്റെ ഇരുട്ട് നിന്നിലെ പ്രകാശത്തെയും സ്നേഹമുള്ള സ്വഭാവത്തെയും കെടുത്തിക്കളയരുതേ എന്നും ഞാൻ പ്രാർഥിക്കും. ദയയും കരുണയും ധൈര്യവുമുള്ളവനായി എന്റേതെന്ന് എനിക്ക് എക്കാലവും ചേർത്ത് പിടിക്കാൻ പാകത്തിന് വളരണമെന്നാണ് ആഗ്രഹമെന്നും കാജൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News