ഒരുമിച്ചപ്പോഴൊക്കെ മികച്ച ചിത്രങ്ങൾ ഷാജി-കൈലാസ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. നരസിംഹത്തിന് ശേഷം എന്നാൽ ഒരിടവേള ഇതിനിടയിൽ ഉണ്ടായി. അപ്പോഴാണ് ദ്രോണയുടെ വരവ്. പിന്നിട് അടുത്ത വർഷം മമ്മൂട്ടി നായകനായി ആഗസ്റ്റ്-15 ഉം, ദി കിംഗ് ആൻറ് കമ്മീഷ്ണറും തീയ്യേറ്ററുകളിൽ എത്തി.
2012-ന് ശേഷം കഴിഞ്ഞ ഒൻപത് വർഷത്തിൽ അധികമായി ആ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത്തരത്തിൽ മമ്മൂട്ടിയുമൊത്ത് എപ്പോഴാണ് അടുത്ത ചിത്രമെന്ന് പറയുകയാണ് സംവിധായകൻ ഷാജി കൈലാസ്.വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: Padma Movie: 'ചീരോത്തെ പത്മജ, ഇത് കലക്കും'; അനൂപ് മേനോന്റെ 'പത്മ' തിയേറ്ററുകളിൽ, ട്രെയിലർ
നല്ലൊരു സബ്ജക്ട് കിട്ടിയാൽ അദ്ദേഹത്തിൻറെ അടുത്ത് പോകണം. അദ്ദേഹത്തിന് 100 ശതമാനം ഒക്കെ ആയുള്ള സബ്ജക്ട്മായെ ഞാൻ പോകുകയുള്ളു. എല്ലാത്തരത്തിലുമുള്ള എക്പിരിമെൻസും ചെയ്യുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം. പുതിയ പുതിയ വേഷങ്ങൾ ചെയ്യുന്നത് അദ്ദേഹത്തിനിഷ്ടമാണ്. അവിടെ പോയിട്ട് കംഫർട്ട് സോൺ അല്ലെങ്കിലും അവിടം കംഫർട്ട് സോൺ ആക്കും അതാണ് അദ്ദേഹത്തിൻറെ രീതി എന്നും ഷാജി കൈലാസ് പറയുന്നു.
നരസിംഹത്തിലെ അഡ്വ നന്ദഗോപാൽ മാരാർ ഉണ്ടായതും അത്തരത്തിലാണ്. ഇങ്ങനെയൊരു വേഷം വന്നപ്പോഴെ വിളിച്ചു അദ്ദേഹത്തിനോട് കാര്യം പറഞ്ഞു. മമ്മൂക്ക വരണം മമ്മൂക്ക് അല്ലാതെ ഒരാളും ഇത്തരമൊരു പവർഫുൾ അഡ്വക്കേറ്റിൻറെ റോൾ ചെയ്താൽ ശരിയാവില്ല എന്ന് പറഞ്ഞു. എവിടെ വരണം എന്നായിരുന്നു മറുപടി എന്നും ഷാജി കൈലാസ് പറയുന്നു.
ഷാജി കൈലാസ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ
ദി കിംഗ് (1995),ദി ട്രൂത്ത് (1998), നരസിംഹം (2000), വല്യേട്ടൻ (2000),ദ്രോണ (2010), ആഗസ്റ്റ് 15 (2011), ദി കിംഗ് ആന്റ് ദി കമ്മീഷണർ (2012) കിംഗിലെ ജോസഫ് അലക്സും, ദി ട്രൂത്തിലെ ഭരതും, വല്യേട്ടനിലെ അപ്പുവും എല്ലാം ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി മാറുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...