Oru Anweshanathinte Kadha: ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ഷൈൻ; 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ എത്തി

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2024, 05:35 PM IST
  • 'അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു
  • എംഎ നിഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • ചിത്രം നവംബർ എട്ടിന് തിയറ്ററുകളിലെത്തും
Oru Anweshanathinte Kadha: ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ഷൈൻ; 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ എത്തി

ഷൈൻ ടോം ചാക്കോയെ നായകനാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. ചിത്രം നവംബർ എട്ടിന് തിയറ്ററുകളിലെത്തും. 

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എംഎ നിഷാദിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. ഇൻവെസ്റ്റി​ഗേഷൻ പശ്ചാതലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്.

Read Also: മോഷ്ടിച്ചതല്ല, കേസുമില്ല; നിവേദ്യ ഉരുളി മാറിയെടുത്തതെന്ന് ഗണേശ് ഝാ

എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത്, അദ്ദേഹം ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് നിഷാദ് ഈ ചിത്രത്തിന്റെ കഥ വികസിപ്പിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി, ഇടുക്കി എസ്പി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്ന് രണ്ട് തവണ സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്.

സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്‌, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: വിവേക് മേനോൻ. ചിത്രസംയോജനം: ജോൺകുട്ടി. സംഗീതം: എം ജയചന്ദ്രൻ. പശ്ചാത്തല സം​ഗീതം: മാർക്ക് ഡി മൂസ്. ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി. ​ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ: ബെന്നി. കലാസംവിധാനം: ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം: സമീറ സനീഷ്.

മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ. അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്. വിഎഫ്എക്സ്: പിക്ടോറിയൽ. സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്. ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ. കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ. ഡിസൈൻ: യെല്ലോ യൂത്ത്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: തിങ്ക് സിനിമ. പിആർഒ: വാഴൂർ ജോസ്, എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News