83 Malayalam : രണ്‍വീര്‍ സിംഗിന്റെ '83' പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തിക്കുന്നു

1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ കുറിച്ചുള്ള ചിത്രമാണ് 83.  ചിത്രം മലയാളത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു .   

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 01:21 PM IST
  • ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ബഹുഭാഷാ ചിത്രത്തിന്റെ മലയാളം പതിപ്പാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നത്.
  • 1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ കുറിച്ചുള്ള ചിത്രമാണ് 83.
  • ചിത്രം മലയാളത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു .
  • ചിത്രം മലയത്തിലെത്തിക്കാൻ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റുമായി കൈകോര്‍ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
83 Malayalam : രണ്‍വീര്‍ സിംഗിന്റെ '83' പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തിക്കുന്നു

Kochi : രൺവീർ സിംഗ് (Ranveer Singh) കേന്ദ്ര കഥാപാത്രമായി എത്തുന്ന 83 മലയാളത്തിൽ അവതരിപ്പിക്കാൻ  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് (Prithviraj Productions) ഒരുങ്ങുന്നു. ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ബഹുഭാഷാ ചിത്രത്തിന്റെ മലയാളം പതിപ്പാണ്  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നത്.

1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ കുറിച്ചുള്ള ചിത്രമാണ് 83. ചിത്രം മലയാളത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു . ചിത്രം മലയത്തിലെത്തിക്കാൻ  റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റുമായി കൈകോര്‍ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

ALSO READ: 83 teaser out: തിയേറ്ററുകളുടെ ആവേശമായി ക്രിക്കറ്റ് എത്തുന്നു...!! 83യുടെ ആദ്യ ടീസർ പങ്കുവച്ച് രൺവീർ സിംഗ്

രൺവീർ സിംഗ്, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം  ഡിസംബര്‍ 24 ന്   റിലീസ് ചെയ്യും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവായി ആണ് നടൻ രൺവീർ സിംഗ് എത്തുന്നത്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിന്‍കര്‍  ശർമ്മ, നിശാന്ത് ദഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ALSO READ: Ranveer Singh's 83 : 1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് കഥ പറയുന്ന 83 ഈ ക്രിസ്‌മസിനെത്തുന്നു

83  യില്‍  രൺവീർ  സിംഗ്  ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായി എത്തുമ്പോള്‍  സുനിൽ ഗവാസ്‌കറായി താഹിർ രാജ് ഭാസിനും, മോഹിന്ദർ അമർനാഥായി സാഖിബ് സലീമും ബൽവീന്ദർ സന്ധുവായി അമ്മി വിർക്കും, സയ്യിദ് കിർമാനിയായി സാഹിൽ ഖട്ടാറും, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീലും ദിലീപ് വെംഗ്‌സാർക്കറായി ആദിനാഥ് കോത്താരെയും, രവി ശാസ്ത്രിയായി  ധൈര്യ കാർവയും, ഡിങ്കർ ശർമ്മയായി കൃതി ആസാദും, യശ്പാൽ ശർമയായി ജതിൻ സർനയും, മദൻ ലാലായി ഹാർഡി സന്ധുവും, റോജർ ബിന്നിയായി നിഷാന്ത് ദാഹിയയും, സുനിൽ വാൽസണായി ആർ ബദ്രിയും  എത്തുന്നു.  1983 യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് പി ആർ മൻ  സിംഗിനെ  പങ്കജ് ത്രിപാഠിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News