Jailer: രാമനും രാവണനും പോലെ, വര്‍മ്മന്‍ ഇല്ലാതെ ജയിലറില്ല; വിനായകനെ പ്രശംസിച്ച് രജനികാന്ത്

Rajinikanth praises Vinayakan: ഷോലെയിലെ ​ഗബ്ബർ സിം​ഗ് എന്ന കഥാപാത്രത്തോടാണ് രജനി വർമനെ ഉപമിച്ചത്. ​

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 06:11 PM IST
  • വളരെ മനോഹരമായാണ് വിനായകന്‍ ജയിലറില്‍ അഭിനയിച്ചതെന്ന് രജനി പറഞ്ഞു.
  • കലാനിധി മാരന്‍ നിര്‍മ്മിച്ച ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളിലെത്തിയത്.
  • ജയിലര്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.
Jailer: രാമനും രാവണനും പോലെ, വര്‍മ്മന്‍ ഇല്ലാതെ ജയിലറില്ല; വിനായകനെ പ്രശംസിച്ച് രജനികാന്ത്

ജയിലര്‍ സിനിമയുടെ വിജയാഘോഷ വേളയില്‍ നടന്‍ വിനായകനെ പ്രശംസിച്ച് രജനികാന്ത്. രാവണന്‍ ഉള്ളതുകൊണ്ടാണ് രാമന് എല്ലാ ബഹുമാനവും ലഭിച്ചതെന്നും അതുപോലെ തന്നെയാണ് ജയിലറിലെ വര്‍മ്മനെന്നും അദ്ദേഹം പറഞ്ഞു. വര്‍മന്‍ ഇല്ലെങ്കില്‍ ജയിലറില്ലെന്നാണ് രജനി പറഞ്ഞത്. 

ജയിലറിന്റെ കഥ കേട്ടപ്പോള്‍ തന്നെ വര്‍മന്‍ എന്ന കഥാപാത്രം ഷോലെയിലെ ഗബ്ബര്‍ സിംഗ് പോലെ സെന്‍സേഷന്‍ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറഞ്ഞു. വളരെ മനോഹരമായാണ് വിനായകന്‍ ജയിലറില്‍ അഭിനയിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഏറ്റവും കൂടുതല്‍ പ്രശംസിച്ചത് വിനായകനെയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും ആയിരുന്നു. 

ALSO READ: ബേസിലിനെ നായകനാക്കി ജീത്തുവിന്റെ പുതിയ ചിത്രം; 'നുണക്കുഴി' ടൈറ്റിൽ പോസ്റ്റർ

റീ റെക്കോര്‍ഡിംഗിന് മുമ്പ് കണ്ടപ്പോള്‍ ജയിലര്‍ തനിയ്ക്ക് ഒരു ശരാശരിയ്ക്ക് മുകളില്‍ മാത്രമുള്ള അനുഭവമായിരുന്നു സമ്മാനിച്ചതെന്ന് രജനികാന്ത് പറഞ്ഞു. പിന്നീട് സംഭവിച്ച അനിരുദ്ധ് മാജിക്കിനെ കുറിച്ചും അദ്ദേഹം വാചാലനായി. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെയും നിര്‍മ്മാതാവിനെയുമെല്ലാം പേരെടുത്ത് പറഞ്ഞാണ് രജനി അഭിനന്ദിച്ചത്. 

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളിലെത്തിയത്. രജനിയുടെ 169-ാം ചിത്രമായ ജയിലര്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. രജനികാന്തിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രം എന്ന സവിശേഷതയുമുള്ളതിനാല്‍ കേരളത്തിലും ജയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മോഹന്‍ലാലിന് പുറമെ കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും കാമിയോ റോളിലെത്തിയിരുന്നു. തമന്ന, ജാക്കി ഷെറോഫ്, രമ്യ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News