ഹൈദരാബാദ്: തെന്നിന്ത്യൻ ഇതിഹാസ സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്വനാഥ് അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു.
Veteran film director Kalatapasvi K Viswanath, passed away last night at the age of 92. He was undergoing treatment for age-related illnesses at a private hospital in Hyderabad. pic.twitter.com/YMW8MR4ZAc
— ANI (@ANI) February 3, 2023
1930 ഫെബ്രുവരി 19 ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കെ. വിശ്വനാഥ് ജനിച്ചത്. ശങ്കരാഭരണം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റാണ് കെ വിശ്വനാഥനെന്നത് സംശയമില്ലാത്ത കാര്യമാണ്. മാത്റമല്ല അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് അദ്ദേഹം.