ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമിക്കുന്ന ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ ട്രെയിലറിൽ ജീവൻ തോമസ്സിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസുമാണ് ചിത്രത്തിന്റെ പ്രമേയം.
ALSO READ: ടൊവിനോ തോമസിന്റെ 'നരിവേട്ട'; രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു
കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് നിഷാദ് ഈ ചിത്രത്തിന്റെ കഥ രൂപീകരിച്ചത്.
ചിത്രത്തിൽ ഏകദേശം എഴുപതോളം താരങ്ങളാണ് എത്തുന്നത്. ഛായാഗ്രഹണം: വിവേക് മേനോൻ. ചിത്രസംയോജനം: ജോൺകുട്ടി. സംഗീതം: എം ജയചന്ദ്രൻ. പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്. ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി. ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ: ബിനോയ് ബെന്നി. കലാസംവിധാനം: ഗിരീഷ് മേനോൻ.
വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ. അസോസിയേറ്റ് ഡയറക്ടർ: രമേശ് അമാനത്ത്. വി എഫ് എക്സ്: പിക്ടോറിയൽ. സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്. ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ. കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ. ഡിസൈൻ: യെല്ലോ യൂത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.