സർദാറും ജവാനും ഒന്നോ? രണ്ട് ചിത്രങ്ങളുടെയും എഡിറ്റർ പറഞ്ഞ മറുപടി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ക്രിസ്റ്റഫർ കനഗരാജ് ആണ് ജവാന്‍റെയും സർദാറിന്‍റെയും കഥ ഒന്നാണെന്ന് ഒരു ട്വീറ്റ് ഇട്ടത്.

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 07:04 PM IST
  • രണ്ട് ചിത്രങ്ങളുടെയും എഡിറ്ററായ റൂബൻ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് ട്വീറ്റ് ചെയ്തു
  • ക്രിസ്റ്റഫർ കനഗരാജിന്‍റെ ട്വീറ്റിന് മറുപടിയായാണ് റൂബൻ ഇക്കാര്യം പറഞ്ഞത്
  • ആരാധകർക്ക് ദീപാവലി സമ്മാനമായി കാർത്തി ചിത്രം സർദാർ ഈ ആഴ്ച്ച പുറത്ത് വരും
സർദാറും ജവാനും ഒന്നോ? രണ്ട് ചിത്രങ്ങളുടെയും എഡിറ്റർ പറഞ്ഞ മറുപടി

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖിന്‍റെ ആരാധകരും തമിഴ് നടൻ കാർത്തി ആരാധകരും വലിയ ആശങ്കയിലാണ്. കാരണം, കാർത്തിയുടെ ഈ ആഴ്ച്ച പുറത്തിറങ്ങാൻ പോകുന്ന സർദാര്‍ എന്ന ചിത്രത്തിന്‍റെയും ഷാരൂഖിന്‍റെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ജവാൻ എന്ന ചിത്രത്തിന്‍റെയും കഥ ഒന്നാണെന്ന ചില റൂമറുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. 

കാർത്തി ഇരട്ട വേഷത്തിൽ എത്തുന്ന സർദാറിന്‍റെ ട്രൈലർ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ഇതിന് ശേഷം പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ക്രിസ്റ്റഫർ കനഗരാജ് ആണ് ജവാന്‍റെയും സർദാറിന്‍റെയും കഥ ഒന്നാണെന്ന് ഒരു ട്വീറ്റ് ഇട്ടത്. അധികം വൈകാതെ സിനിമാ പ്രേമികൾക്കിടയിൽ ഈ വാർത്ത പടർന്നു.

Also Read:  Kaapa Movie Teaser : "ഒറ്റയ്ക്ക് അടിച്ച് തന്നെയാടാ ഇതുവരെ എത്തിയത്"; പൃഥ്വിരാജിന്റെ മാസ് ഡയലോഗുമായി കാപ്പയുടെ ട്രെയ്‌ലറെത്തി, ചിത്രം ഈ ക്രിസ്മസിന്

പി.എസ് മിത്രന്‍റെ സംവിധാനത്തിൽ ഒക്ടോബർ 21 ന് റിലീസിനൊരുങ്ങുന്ന സർദാർ എന്ന ചിത്രത്തിൽ കാർത്തി, റോ ഏജന്‍റായ അച്ഛ‌നായും പോലീസ് ഓഫീസറായ മകനായുമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാനൊരുങ്ങുന്നത്. ആറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ജവാൻ എന്ന ചിത്രത്തിലും ഇതിന് സമാനമായി റോ ഏജന്‍റായ അച്ഛന്‍റെയും മകന്‍റെയും വേഷം ഷാരൂഖ് അവതരിപ്പിക്കുന്നു എന്ന തരത്തിൽ റൂമറുകൾ ഉണ്ടായിരുന്നു.

എന്നാൽ ജവാന്‍റെ ഭാഗമായി ആകെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലോ ടീസറിലോ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല. പക്ഷെ രണ്ട് സിനിമയുടെയും പോസ്റ്ററുകളിലും കഥാപാത്രങ്ങൾക്കുണ്ടായിരുന്ന സാൾട്ട് ആന്‍റ് പെപ്പര്‍ ലുക്കും ചിത്രങ്ങളുടെ ആക്ഷൻ ത്രില്ലർ സ്വഭാവവും കാരണം കഥ ഒന്നാണെന്ന വാർത്ത പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പടർന്നു.

എന്നാൽ രണ്ട് ചിത്രങ്ങളുടെയും എഡിറ്ററായ റൂബൻ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് ട്വീറ്റ് ചെയ്തു. നിലവിലെ അഭ്യുഹങ്ങൾക്ക് വഴി വച്ച ക്രിസ്റ്റഫർ കനഗരാജിന്‍റെ ട്വീറ്റിന് മറുപടിയായാണ് റൂബൻ ഇക്കാര്യം പറഞ്ഞത്. ജവാന്‍റെയും സർദാറിന്‍റെയും കഥയിലെ സാമ്യതകൾ പറഞ്ഞുകൊണ്ട് ക്രിസ്റ്റഫർ ഇട്ട ട്വീറ്റിനെ കളിയാക്കി വളരെ രസകരമായാണ് റൂബൻ മറുപടി പറഞ്ഞത്.

ALSO READ : Doctor G Movie OTT Update : ആയുഷ്മാൻ ഖുറാനയുടെ ഡോക്ടർ ജിയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

കുട്ടിക്കാലത്ത് താനുൾപ്പെടെ പലരും രജനീകാന്തും വിജയകാന്തും സഹോദരങ്ങളെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ വളർന്നപ്പോൾ അതല്ല സത്യം എന്ന് തനിക്ക് മനസ്സിലായെന്നും എന്നാൽ ചിലർ ഇന്നും പഴയ കാലത്ത് കുടുങ്ങി കിടക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും എനിക്ക് നിങ്ങളുടെ ആത്മവിശ്വാസം ഇഷ്ടപ്പെട്ടുവെന്നും പരിഹാസ രൂപേണ റൂബൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്തായാലും രണ്ട് ചിത്രങ്ങളുടെയും അണിയറയിൽ പ്രവർത്തിച്ച ഒരാള്‍ ഈ വാർത്ത നിഷേധിച്ചതോടെ ഷാരൂഖ് ആരാധകരും കാർത്തി ആരാധകരും വലിയ ആവേശത്തിലാണ്.  ആരാധകർക്ക് ദീപാവലി സമ്മാനമായി കാർത്തി ചിത്രം സർദാർ ഈ ആഴ്ച്ച പുറത്ത് വരുന്നുണ്ടെങ്കിലും ഷാരൂഖ് ചിത്രം ജവാന് വേണ്ടി അടുത്ത വർഷം ജൂൺ വരെ കാത്തിരിക്കണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News