ദുൽഖർ സൽമാൻ ചിത്രം സീതാരാമം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ലോകത്താകമാനം 82 കോടിയിൽ അധികമാണ് ചിത്രം നേടിയത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്തത്. പെൻ സ്റ്റുഡിയോസ് ആണ് ഹിന്ദി പതിപ്പിന്റെ തിയേറ്റര്‍ അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. '
Where to Watch Sita Ramam
ആമസോൺ പ്രൈമിൽ ആണ് ചിത്രം എത്തിയത്. കുറഞ്ഞത് പ്രതിമാസ പ്രൈം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം കാണാൻ സാധിക്കും.
തമിഴ്നാട്ടില്‍ 200 സ്ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞ
ദുല്‍ഖര്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.
പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...